A M Fazil | |
---|---|
ജനനം | 1953[1] Alleppey |
തൊഴിൽ | Film director, producer, screenwriter |
സജീവ കാലം | 1980 – 2011 |
കുട്ടികൾ | 4
|
ബന്ധുക്കൾ | Nazriya Nazim |
മലയാളത്തിലെ പ്രശസ്ത ചലച്ചിത്രസംവിധായകനാണ് ഫാസിൽ.
1953-ൽ ആലപ്പുഴയിലാണ് ഫാസിൽ ജനിച്ചത്. കുരുമുളക് വ്യാപാരിയായ അബ്ദുൾ ഹമീദ്, ഉമൈബാൻ എന്നിവരായിരുന്നു മാതാപിതാക്കൾ. മുപ്പതോളം ചലച്ചിത്രങ്ങൾ ഫാസിൽ സംവിധാനം ചെയ്തു. മാളിയംപുരക്കൽ ചാക്കോ പുന്നൂസ് (നവോദയ അപ്പച്ചൻ) നിർമിച്ച മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ആയിരുന്നു ഫാസിൽ സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം. തമിഴിൽ ഒൻപത് ചലച്ചിത്രങ്ങളും തെലുങ്കിൽ രണ്ടു ചിത്രങ്ങളും ഒരു ഹിന്ദി ചലച്ചിത്രവും ഫാസിൽ സംവിധാനം ചെയ്തിട്ടുണ്ട്.
മൂന്നുതവണ മികച്ച ജനപ്രീതിയുള്ള ചിത്രങ്ങൾക്കുള്ള സംസ്ഥാന അവാർഡ് ഫാസിൽ സംവിധാനം ചെയ്ത ചിത്രങ്ങൾക്കു കിട്ടി. ഏറ്റവും മികച്ച ചിത്രത്തിനുള്ള അവാർഡും ഏറ്റവും മികച്ച സംവിധായകനുള്ള അവാർഡും ഒരിക്കൽ വീതം ഫാസിലിനു ലഭിച്ചു.