സ്പെയിൻകാരുടെ സാംസ്കാരിക സ്വാധീനത്തിൻറെ ഫലമായി ഫിലിപ്പീൻസിൽ ഭൂരിപക്ഷ മതവിഭാഗമായുള്ളത് ക്രിസ്തീയരാണ്. ഏഷ്യയിൽ ഭൂരിപക്ഷം ജനങ്ങൾ കത്തോലിക്ക ക്രൈസ്തവരായുള്ള രണ്ട് രാജ്യങ്ങളിൽ ഒന്നാണ് ഫിലിപ്പീൻസ്.[1] പോർച്ചുഗീസുകാരുടെ കോളനിയായിരുന്ന തിമൂർ ആണ് മറ്റൊരു സമാനമായ രാജ്യം. ജനസംഖ്യയിലെ 90 ശതമാനം പേരും ക്രൈസ്തവരാണ്.ഇതിൽ തന്നെ 80.6% പേരും റോമൻ കത്തോലിക്കാ വിശ്വാസക്കാരാണ്.ഉദ്ദേശം 5.5% പേർ ( Nontrinitarian church)വിഭാഗക്കാരാണ്. ഭരണപരമായി മതേതരത്വമുള്ള രാജ്യം കൂടിയാണ്.
രാജ്യത്തിൻറെ മതപരായ സർവെ പ്രകാരം രാജ്യത്ത് ഏകദേശം 5% മുസ്ലിംങ്ങളാണ്.രാജ്യത്തെ രണ്ടാമത്തെ പ്രമുഖ മതം ഇതാണ്.അതെസമയം ഫിലിപ്പിനോ മുസ്ലിം നാഷണൽ കമ്മീഷൻറെ കണക്ക് പ്രകാരം (National Commission of Muslim Filipinos- NCMF) ഏകദേശം 11% ജനത മുസ്ലിം മതവിഭാഗക്കാരാണെന്ന വാദമുണ്ട്.[2][3]
ബംഗ്സമോറോ എന്നറിയപ്പെടുന്ന മിൻഡാനാഒ,പാലാവാൻ,സുലുഅർക്കിപ്പിലാഗോ എന്നീ പ്രദേശങ്ങളിലാണ് മുസ്ലിങ്ങളിലധികപേരും ജീവിക്കുന്നത്. [4] രാജ്യത്തിൻറെ വിവിധ നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും ചിലർ കുടിയേറിയിട്ടുമുണ്ട്.മുസ്ലിങ്ങളിൽ ഭൂരിഭാഗവും ശാഫി മദ്ഹബ് പ്രകാരമുള്ള സുന്നി വിശ്വാസികളുമാണ്. [5] അഹമ്മദീയ മുസ്ലിങ്ങളും രാജ്യത്തുണ്ട്.[6]
{{cite report}}
: Cite has empty unknown parameter: |1=
(help)