നിതാന്ത ദിവ്യ മഹാ മഹിമ ശ്രീ., പത്മഭൂഷൺ, ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്ത, മാർത്തോമ്മാ XX | |
---|---|
മലങ്കര സിംഹാസനത്തിന്റെ മെത്രാപ്പൊലീത്ത | |
സ്ഥാനാരോഹണം | ഒക്ടോബർ 23, 1999. |
മുൻഗാമി | അലക്സാണ്ടർ മാർത്തോമ്മ മെത്രാപ്പോലീത്ത (മാർത്തോമ്മാ XIX) |
പിൻഗാമി | ജോസഫ് മാർത്തോമ മെത്രാപ്പോലീത്ത (മാർത്തോമ്മാ XXI) |
വൈദിക പട്ടത്വം | ജൂൺ 3, 1944. |
മെത്രാഭിഷേകം | മേയ് 23, 1953. |
വ്യക്തി വിവരങ്ങൾ | |
ജനന നാമം | ഫിലിപ്പ് ഉമ്മൻ |
ജനനം | ഇരവിപേരൂർ | 27 ഏപ്രിൽ 1918
മരണം | 5 മേയ് 2021 തിരുവല്ല | (പ്രായം 103)
കബറിടം | സിറിയൻ ക്രിസ്ത്യൻ സെമിനാരി |
ദേശീയത | ഭാരതീയൻ |
മാതാപിതാക്കൾ | കെ.ഇ. ഉമ്മൻ കശ്ശീശാ, ശോശാമ്മ |
മലങ്കരയുടെ ശ്ലൈഹിക സിംഹാസനത്തിന്റെ ഇരുപതാം മാർത്തോമായും, മലങ്കര സഭയുടെ ആത്മീയ ആചാര്യനും മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്തയുമായിരുന്നു പത്മഭൂഷൺ ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മേൽപ്പട്ട സ്ഥാനത്തിരുന്ന വ്യക്തിയാണ് മാർ ക്രിസോസ്റ്റം[1]. 1999 മുതൽ 2007 വരെയുള്ള കാലഘട്ടത്തിൽ ഇദ്ദേഹം മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷസ്ഥാനമായ മാർത്തോമ്മ മെത്രാപ്പോലീത്ത സ്ഥാനവും അലങ്കരിച്ചിരുന്നു. 2007-ൽ സ്ഥാനത്യാഗം ചെയ്ത ഇദ്ദേഹം 'മാർത്തോമ്മ വലിയ മെത്രാപ്പോലീത്ത' എന്നറിയപ്പെട്ടു. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ തിരുമേനിയുടെ നൂറാം ജന്മദിനം 27 ഏപ്രിൽ 2017 ആഘോഷിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റ സേവനങ്ങളെ മാനിച്ചു 2018-ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിക്കുകയുണ്ടായി. [2]
തിരുവല്ല ഇരവിപേരൂർ കലമണ്ണിൽ കെ.ഈ.ഉമ്മൻ കശീശ്ശയുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രിൽ 27-ന് മാർ ക്രിസോസ്റ്റം ജനിച്ചു. [3]ഫിലിപ്പ് ഉമ്മൻ എന്നായിരുന്നു ആദ്യനാമം. മാരാമൺ, കോഴഞ്ചേരി, ഇരവിപേരൂർ എന്നീ സ്ഥലങ്ങളിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.ആലുവാ യു.സി.കോളേജിലെ ബിരുദ പഠനത്തിന് ശേഷം ബാംഗ്ലൂർ യൂണിയൻ തിയോളജിക്കൽ കോളേജ്, കാന്റർബറി സെന്റ്.അഗസ്റ്റിൻ കോളേജ് എന്നിവിടങ്ങളിൽ നിന്നും ദൈവശാസ്ത്ര വിദ്യാഭ്യാസം നടത്തി.[3]1944-ൽ ശെമ്മാശ - കശീശ്ശ സ്ഥാനങ്ങൾ ലഭിച്ചു.1953-ൽ എപ്പിസ്കോപ്പാ സ്ഥാനത്തെത്തിയ മാർ ക്രിസോസ്റ്റം വിവിധ ഭദ്രാസനങ്ങളുടെ ചുമതലക്കാരനും മിഷണറി ബിഷപ്പായും പ്രവർത്തിച്ചിട്ടുണ്ട്.[3] കുറിക്കുകൊള്ളുന്ന, നർമ്മോക്തികൾ നിറഞ്ഞ സംഭാഷണശൈലി അദേഹത്തിന് ഒരുപാട് ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. 'ക്രിസോസ്റ്റം' എന്ന പേരിൻറെ അർഥം 'സ്വർണനാവുള്ളവൻ' എന്നാണ്. ദേശീയ ക്രിസ്ത്യൻ കൗൺസിലിന്റെ അധ്യക്ഷ സ്ഥാനം അലങ്കരിച്ചിട്ടുള്ള അദ്ദേഹം 1954-ലും 1968 -ലും നടന്ന ആഗോള ക്രിസ്ത്യൻ കൗൺസിൽ സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.രണ്ടാം വത്തിക്കാൻ സമ്മേളനത്തിൽ പങ്കെടുത്ത മാർ ക്രിസോസ്റ്റം സഭൈക്യ പ്രസ്ഥാനത്തിന് ധാരാളം സംഭാവനകൾ നൽകിയിട്ടുണ്ട്. [4]1999 ഒക്ടോബർ 23 ന് സഭയുടെ 20-മത് മാർത്തോമ്മാ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റു. [3]2007-ൽ ശാരീരിക ബുദ്ധിമുട്ടുകൾ മൂലം സ്ഥാനത്യാഗം ചെയ്തുവെങ്കിലും കേരളത്തിലെ സാമൂഹിക സംസ്കാരിക രംഗങ്ങളിൽ സജീവമായി ഇടപെടുന്ന ആത്മീയ നേതാക്കളിലൊരാളാണ് മാർ ക്രിസോസ്റ്റം.2021 മെയ് 5 ന് അദ്ദേഹം അന്തരിച്ചു.[3]
Preceded by അലക്സാണ്ടർ മാർത്തോമ്മ മെത്രാപ്പോലീത്ത
(മാർത്തോമ്മാ XIX)
|
മലങ്കര മാർത്തോമ്മാ സുറിയാനി സഭയിലെ മെത്രാപ്പോലീത്താമാർ
years=1999 – 2007 |
Succeeded by ജോസഫ് മാർത്തോമ മെത്രാപ്പോലീത്ത
(മാർത്തോമ്മാ XXI)
|