ഫെർട്ടിലിറ്റി ചികിത്സയ്ക്കായി മറ്റൊരു രാജ്യത്തിലേക്കോ അധികാരപരിധിയിലേക്കോ യാത്ര ചെയ്യുന്ന രീതിയാണ് ഫെർട്ടിലിറ്റി ടൂറിസം (റിപ്രൊഡക്റ്റീവ് ടൂറിസം അല്ലെങ്കിൽ ക്രോസ് ബോർഡർ റീപ്രൊഡക്റ്റീവ് കെയർ എന്നും അറിയപ്പെടുന്നു)[1][2][3] മെഡിക്കൽ ടൂറിസത്തിന്റെ ഒരു രൂപമായി ഇതിനെ കണക്കാക്കാം.[4][2][3] 12 മാസത്തെ ലൈംഗിക ബന്ധത്തിന് ശേഷം ക്ലിനിക്കൽ ഗർഭം ധരിക്കാൻ കഴിയാതെ വരുമ്പോൾ ഒരാൾക്ക് ഫെർട്ടിലിറ്റി പ്രശ്നങ്ങൾ ഉള്ളതായി കണക്കാക്കാം.[5] വന്ധ്യത, അല്ലെങ്കിൽ ഗർഭിണിയാകാനുള്ള കഴിവില്ലായ്മ, ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്ന 8-12% ദമ്പതികളെ അല്ലെങ്കിൽ ആഗോളതലത്തിൽ 186 ദശലക്ഷം ആളുകളെ ബാധിക്കുന്നു.[6]ചില സ്ഥലങ്ങളിൽ, വന്ധ്യതയുടെ നിരക്ക് ആഗോള ശരാശരിയെ മറികടക്കുന്നു. രാജ്യത്തെ ആശ്രയിച്ച് 30% വരെ ഉയരാം. അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജികൾ (ART) പോലുള്ള വിഭവങ്ങളുടെ അഭാവമുള്ള മേഖലകൾ വന്ധ്യതയുടെ ഏറ്റവും ഉയർന്ന നിരക്കുമായി ബന്ധപ്പെട്ടിരിക്കുന്നു.[7]