1952 മെയ് മാസത്തിൽ, കിംഗ്സ് കോളേജ് ലണ്ടനിൽ റോസലിൻഡ് ഫ്രാങ്ക്ലിന്റെ മേൽനോട്ടത്തിൽ ജോലി ചെയ്തിരുന്ന ബിരുദ വിദ്യാർത്ഥി റെയ്മണ്ട് ഗോസ്ലിംഗ് എടുത്ത ഡിഎൻഎ ഫൈബർ അടങ്ങിയ ഒരു പാരാക്രിസ്റ്റലിൻ ജെല്ലിന്റെ എക്സ്-റേ ഡിഫ്രാക്ഷൻ ചിത്രമാണ്[1] ഫോട്ടോ 51 എന്ന പേരിൽ അറിയപ്പെടുന്നത്.[2][3][4][5][6][7] ഫ്രാങ്ക്ലിനും ഗോസ്ലിംഗും എടുത്ത 51-ാമത്തെ ഡിഫ്രാക്ഷൻ ഫോട്ടോയായതിനാലാണ് ചിത്രത്തിന് "ഫോട്ടോ 51" എന്ന് പേര് നൽകിയത്.[8] ഡിഎൻഎയുടെ ഘടന തിരിച്ചറിയുന്നതിൽ നിർണായക തെളിവായി മാറിയ ഫോട്ടോയാണ് ഇത്.[9][10]
റോസാലിന്റ് ഫ്രാങ്ക്ലിൻ കിങ്സ് കോളേജ് വിടുന്നതിനാൽ റെയ്മണ്ട് ഗോസ്ലിംഗ് മൗറീസ് വിൽക്കിൻസിന്റെ മേൽനോട്ടത്തിൽ തിരിച്ചെത്തിയിരുന്നു. ഡിഎൻഎ തന്മാത്രയിൽ ഗവേഷണം നടത്തുന്ന ജെയിംസ് വാട്സണെ അദ്ദേഹത്തിന്റെ സഹകാരി മൗറീസ് വിൽക്കിൻസ് ഈ ഫോട്ടോ കാണിച്ചു. കിംഗ്സ് കോളേജ് വിടുന്നതിനാൽ റോസാലിന്റ് ഫ്രാങ്ക്ലിൻ അന്ന് ഇത് അറിഞ്ഞില്ല. ഗ്രൂപ്പിന്റെ തലവനായ റാൻഡാൽ, ഗോസ്ലിംഗിനോട് അദ്ദേഹത്തിന്റെ കൈവശമുള്ള എല്ലാ ഡാറ്റയും വിൽക്കിൻസുമായി പങ്കിടാൻ ആവശ്യപ്പെട്ടിരുന്നു.[11] ഫ്രാൻസിസ് ക്രിക്കിനൊപ്പം, ഡിഎൻഎ തന്മാത്രയുടെ രാസമാതൃക വികസിപ്പിക്കുന്നതിന് വാട്ട്സൺ ഫോട്ടോ 51 ന്റെ സവിശേഷതകളും മറ്റ് നിരവധി ഉറവിടങ്ങളിൽ നിന്നുള്ള തെളിവുകളും ഉപയോഗിച്ചു. 1962 ലെ വൈദ്യശാസ്ത്ര നോബൽ സമ്മാനം വാട്സൺ, ക്രിക്ക്, വിൽക്കിൻസ് എന്നിവർക്ക് ലഭിച്ചു. മരണാനന്തര അവാർഡുകൾക്കെതിരെ അതുവരെ ഒരു നിയമവും ഉണ്ടായിരുന്നില്ലെങ്കിലും[12], പുരസ്കാര പ്രഖ്യാപനത്തിന് നാലുവർഷം മുമ്പ് മരിച്ച ഫ്രാങ്ക്ളിന്റെ പേര് പുരസ്കാരത്തിന് പരിഗണിച്ചിരുന്നില്ല.[12][13] അതുപോലെ, ഗോസ്ലിംഗിന്റെ സംഭാവനയും സമ്മാന സമിതി ഉദ്ധരിച്ചിട്ടില്ല.
ഡിഎൻഎയുടെ ഒരു മാതൃക വികസിപ്പിക്കുന്നതിന് ആവശ്യമായ പ്രധാന വിവരങ്ങൾ ഈ ഫോട്ടോയിൽനിന്ന് ലഭിച്ചിരുന്നു.[10][14] ഫോട്ടോയിലെ ഡിഫ്രാക്ഷൻ പാറ്റേൺ, ഡബിൾ ഹെലിക്സ് സ്ട്രാന്റുകളുടെ ( ആന്റിപാരലൽ ) ഹെലിക്കൽ സ്വഭാവം നിർണ്ണയിക്കുന്നതിൽ സഹായിച്ചു. ഗോസ്ലിംഗും ഫ്രാങ്ക്ളിനും ചേർന്ന് എടുത്ത ഫോട്ടോയിൽ നിന്നുമുള്ള വാട്സന്റെയും ക്രിക്കിന്റെയും കണക്കുകൂട്ടലുകൾ ഹെലിക്‌സിന്റെ വലുപ്പത്തിനും ഘടനയ്ക്കും നിർണായകമായ പാരാമീറ്ററുകൾ നൽകി.
ഗോസ്ലിംഗിന്റെ പുതിയ സൂപ്പർവൈസറായി ചുമതലയേറ്റ വിൽക്കിൻസ് ഫ്രാങ്ക്ളിന്റെ അറിവില്ലാതെ ഫോട്ടോ 51 വാട്സണെയും ക്രിക്കിനെയും കാണിച്ചതിനെച്ചൊല്ലി ധാരാളം വിവാദങ്ങൾ ഉയർന്നിട്ടുണ്ട്. സ്വന്തം ഡാറ്റ ഉപയോഗിച്ച് ഫ്രാങ്ക്ളിൻ സ്വന്തമായി ഡിഎൻഎ സ്ട്രക്ചർ കണ്ടെത്തുമായിരുന്നോ എന്നതും ചർച്ചാ വിഷയമാണ്.[10][14][15][16]
{{cite journal}}
: CS1 maint: unflagged free DOI (link)
PHOTO 51 rosalind franklin.
Raymond Gosling: 'And the best structure B pattern we ever got is photo 51, which I took and was called 51 because that was the 51st photograph that we'd taken, Rosalind and I, in our efforts to sort out this A and B difference'.