Total population | |
---|---|
12,429 | |
Regions with significant populations | |
United States ( Arizona) | |
Languages | |
Western Apache, English | |
Religion | |
Christianity (especially Lutheranism), Native American Church, traditional tribal religion | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Western Apache, San Carlos Apache, Navajo |
ഫോർട്ട് അപ്പാച്ചെ ഇന്ത്യൻ റിസർവേഷൻ, അമേരിക്കൻ ഐക്യനാടുകളിലെ അരിസോണയിൽ നവാജോ, ഗില, അപ്പാച്ചെ കൗണ്ടികളുടെ ഭാഗങ്ങൾ ഉൾപ്പെട്ട ഒരു ഇന്ത്യൻ സംവരണ പ്രദേശമാണ്. ഒരു പടിഞ്ഞാറൻ അപ്പാച്ചെ ഗോത്രവും ഫെഡറൽ അംഗീകാരം ലഭിച്ചതുമായ ഫോർട്ട് അപ്പാച്ചെ റിസർവേഷനിലെ വൈറ്റ് മൗണ്ടൻ അപ്പാച്ചെ ഗോത്രത്തിന്റെ അധിവാസമേഖലയാണിത്. 2,627 ചതുരശ്ര മൈൽ (6,800 ചതുരശ്രകിലോമീറ്റർ) വിസ്തീർണ്ണമുള്ള ഈ സംവരണമേഖലയിലെ ജനസംഖ്യ 2000 ലെ കാനേഷുമാരി പ്രകാരം ജനസംഖ്യ 12,429 ആയിരുന്നു.[1] ഇവിടുത്തെ ഏറ്റവും വലിയ കമ്മ്യൂണിറ്റി വൈറ്റ്റിവർ ആണ്.
1871-ൽ ജനറൽ ജോർജ്ജ് ക്രൂക്ക് അൻപതോളംവരുന്ന വൈറ്റ് മൗണ്ടൻ അപ്പാച്ചെ ഗോത്രക്കാരെ 15 വർഷത്തോളം നീണ്ടുനിന്ന അപ്പാച്ചെ യുദ്ധത്തിൽ സ്കൗട്ടുകളായി നിയമിച്ചു. ഈ യുദ്ധങ്ങൾ 1886-ൽ ചിരിക്വാഹ്വ നേതാവ് ജെറോനിമോയുടെ കീഴടങ്ങലിലാണ് അവസാനിച്ചത്. അപ്പാച്ചെ യുദ്ധകാലഘട്ടത്തിൽ ജനറൽ കുക്കിനു നൽകിയ സ്കൗട്ട്സ് സേവനങ്ങൾ കാരണമായി വൈറ്റ് മൗണ്ടൻ അപ്പാച്ചേ റിസർവേഷൻ എന്ന പേരിൽ അവരുടെ ഗോത്രവർഗത്തിന്റെ ഭൂരിഭാഗവും പ്രദേശങ്ങളും തങ്ങളുടെ അധീനതയിൽ നിലനിർത്താൻ അവർക്കു സാധിച്ചു.
1922 ൽ യു.എസ്. സൈന്യം ഫോർട്ട് അപ്പാച്ചെ വിട്ടുപോകുകയും 1923-ൽ ബ്യൂറോ ഓഫ് ഇന്ത്യൻ അഫയേർസിലെ 'തിയോഡോർ റൂസ്വെൽറ്റ് ഇവിടെയുള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിനായി ഇന്ത്യൻ ബോർഡിംഗ് സ്കൂൾ സ്ഥാപിച്ചു.[2] 2012 ൽ ഈ സ്കൂൾ ഫോർട്ട് അപ്പാച്ചെ ഹിസ്റ്റോറിക് പാർക്കിന്റെ ഘടകമായി കണക്കാക്കപ്പെടുന്ന ഒരു നാഷണൽ ഹിസ്റ്റോറിക് ലാൻറ്മാർക്കായി നിർദ്ദേശിക്കപ്പെടുകയും മുൻകാല സൈനിക സമച്ചയം ഇതിന്റെ ഭാഗമായി അംഗീകരിക്കപ്പെടുകയും ചെയ്തു. റൂസ്വെൽറ്റ് ഇന്ത്യൻ സ്കൂൾ ഇപ്പോൾ ആദിവാസി നിയന്ത്രിത മിഡിൽസ്കൂൾ ആയി പ്രവർത്തിക്കുന്നു.[3]
1934 ലെ ഇന്ത്യൻ റീഓർഗനൈസേഷൻ ആക്ട് പ്രകാരം വൈറ്റ് മൌണ്ടൻ അപ്പാച്ചെ അവരുടെ സ്വന്തം ഭരണഘടന സൃഷ്ടിക്കുകയുണ്ടായി. അത് എല്ലാ ഗോത്രവർഗ ഭൂസ്വത്തുക്കളും പ്രാദേശിക വ്യാപാരങ്ങളും ഭരണനിർവ്വഹണങ്ങൾക്കും മേൽനോട്ടം വഹിക്കുന്നതിനായി 1936-ൽ അവർ ഒരു ഗോത്രവർഗ കൗൺസിൽ തെരഞ്ഞെടുത്തിരുന്നു.
ഫോർട്ട് അപ്പാച്ചെ ഇന്ത്യൻ റിസർവേഷൻ കൂടുതലായും പൈൻ വനങ്ങളാൽ വ്യാപിച്ചുകിടക്കുന്നതും വിവിധയിനം വന്യ ജീവികളുടെ അധിവാസകേന്ദ്രവുമാണ്. മൊഗോല്ലൺ റിമ്മിനു നേരേ തെക്കായി ഇത് സ്ഥിതിചെയ്യുന്നു. 11,403 അടി (3,476 മീറ്റർ) ഉയരമുള്ള ബാൽഡി കൊടുമുടിയാണ് ഈ സംവരണ മേഖലയിലെ ഏറ്റവും ഉയർന്ന പ്രദേശം