ഹിമാനികളുടെ പ്രവർത്തനം നിമിത്തം സമുദ്ര നിരപ്പിനേക്കാൾ താഴ്ന്ന് പോയ പ്രദേശങ്ങളിലേക്ക് കടൽ വെള്ളം കയറിയാണ് ഫ്യാർഡ്(fjard) കൾ ഉണ്ടാകുന്നത്. ഒരു കാലത്ത് ഹിമാനികൾ സ്ഥിതി ചെയ്തിരുന്ന കടലിനു സമീപത്തെ പ്രദേശങ്ങൾ ഹിമാനികളുടെ ഭാരം നിമിത്തം താഴേക്കു വരുന്നു.പിന്നീട് ഹിമാനികൾ ഉരുകി സ്ഥാനചലനം സംഭവിക്കുമ്പോൾ അവിടേക്ക് സമുദ്രജലം കടക്കുന്നു. [1]
ഫ്യാർഡ്കളും ഫ്യോർഡ് കളും ഹിമാനികളുടെ പ്രവർത്തനങ്ങൾ നിമിത്തം ഉണ്ടാകുന്നവയാണ്.[2] ഫ്യാർഡ്കൾക്ക് ഫ്യോർഡ്കളെ അപേക്ഷിച്ച് ആഴം വളരെ കുറവും പരപ്പ് വളരെ കൂടുതലും ആണ് .[3] [4]