ഇറ്റാലിയൻ ചിത്രകാരനാണ് ഫ്രാൻചെസ്കോ ക്ലെമൻതെ (ജനനം : 23 മാർച്ച് 1952). ന്യൂയോർക്കിലും റോമിലും ചെന്നൈയിലുമായി യാത്ര ചെയ്ത് പ്രവർത്തിച്ചു വരുന്നു. എണ്ണഛായ, ജലച്ചായ, പേസ്റ്റൽ, പ്രിന്റ് മാധ്യമങ്ങൾ സർഗ സൃഷ്ടിക്കായി ഉപയോഗിക്കാറുണ്ട്. നാടോടി കലാകാരൻ എന്നു വിശേഷിപ്പിക്കാറുള്ള[1] ക്ലെമൻതെയുടെ രചനകൾ പല ദേശങ്ങളിൽ നിന്നും കടം കൊണ്ട ബിംബങ്ങളാൽ സമൃദ്ധമാണ്.
ഇറ്റലിയിൽ രാഷ്ട്രീയ പോരാട്ടങ്ങൾ അരങ്ങേറിയ അറുപതുകളിലാണ് ക്ലെമൻതെ കലാരംഗത്തു സജീവമാകുന്നത്. എഴുപതുകളുടെ ആരംഭത്തിൽ ഇന്ത്യയിലെത്തിയ ക്ലെമൻതെ ചെന്നൈ തിയോസഫിക്കൽ സൊസൈറ്റിയുമായി സഹകരിച്ചു പ്രവർത്തിച്ചു. മിനിയേച്ചർ കലാകാരന്മാർമുതൽ ബിൽബോർഡ് പെയിന്റർമാർ വരെയുള്ളവരുമായി സഹകരിച്ചു പ്രവർത്തിക്കുന്നു.
Undae Clemente flamina pulsae, Francesco Clemente, 1978, Groninger Museum
കൊച്ചി മുസിരിസ് ബിനലെ 2014 ൽ അവതരിപ്പിച്ച പെപ്പർ ടന്റ് എന്ന സൃഷ്ടി, ഒരു കൂടാരത്തിന്റെ രൂപഘടന ഉപയോഗിച്ച് ക്ലെമൻതെ നടത്തിക്കൊണ്ടിരിക്കുന്ന പരീക്ഷണങ്ങളുടെ ഭാഗമാണ്. ബ്രൂക്കലിനിലെ തന്റെ സ്റ്റുഡിയോവിൽ വച്ചു വരച്ച പെയിന്റിംഗുകൾ രാജസ്ഥാനിലെ തൊഴിലാളികൾ നിർമ്മിച്ച കൂടാരത്തിന്റെ പുറത്ത് പൊതിഞ്ഞെടുക്കുകയായിരുന്നു. നക്ഷത്രങ്ങളും കുരുമുളക് മണികളും കപ്പലും ധ്യാന നിരതനായ ബുദ്ധനുമടക്കം നിരവധി ബിംബങ്ങളാൽ സമൃദ്ധമാണ് ഈ സൃഷ്ടി.
Seidel, Max. Francesco Clemente: The Tarots. Hirmer Publishers. February 15, 2012. AmazonISBN 9783777445212
Clemente,Francesco; Hollein, Max and Walcott, Derek. Francesco Clemente: Palimpsest. Moderne Kunst Nürnberg. March 31, 2012. Barnes and NobleISBN 9783869842257
Clemente, Francesco. Francesco Clemte: Fifty One Days at Mount Abu. D'Offay, Anthony Gallery. April 2, 1999. Barnes and NobleISBN 9780947564773
Fischl, Eric; Ammann, Jean-Christophe; Young, Goeffrey; Clemente, Francesco. Eric Fischl: It's Where I look...It's How I See... Their World, My World, The World. Mary Boone Gallery/ Jablonka Gallery. February 1, 2009. Barnes and NobleISBN 9783931354329
Walcott, Derek. A Conversion.[1] Exhibition catalogue Deitch Projects, New York, Edizioni Charta, Milano 2009.
Rushdie, Salman. Being Francesco Clemente.[2] This essay was originally published as Salman Rushdie, “Being Francesco Clemente,” in Francesco Clemente: Self Portraits, exh. cat. (New York: Gagosian Gallery, 2006), pp. 5–10.
Kramrisch, Stella. The Twenty-Four Indian Miniatures.[3] This essay was originally published as Stella Kramrisch, “The Twenty-four Indian Miniatures,” in Francesco Clemente: Three Worlds, by Ann Percy and Raymond Foye, exh. cat (Philadelphia: Philadelphia Museum of Art, 1990), pp. 88–109.
Kort, Pamela. Francesco Clemente in Conversation with Pamela Kort.[2] New York, March 26, 2011 (Published in Francesco Clemente, Palimpsest, exhibition catalogue Schirn Kunsthalle, Frankfurt, 2011)
Rose, Charlie. A conversation with artist Francesco Clemente.[4] New York, August 20, 2008