ഫ്രെഡ് കിൽഗർ | |
---|---|
![]() | |
ജനനം | ഫ്രെഡെറിക് ഗ്രിഡ്ലി കിൽഗർ ജനുവരി 6, 1914 സ്പ്രിങ്ഫീൽഡ്, മസ്സാചൂസെറ്റ്സ് |
മരണം | ജൂലൈ 31, 2006 ചാപ്പൽ ഹിൽ, നോർത്ത് കരോലിന | (പ്രായം 92)
ദേശീയത | അമേരിക്കൻ |
കലാലയം | Harvard College |
ജീവിതപങ്കാളി | Eleanor Margaret Beach |
Scientific career | |
Fields | ഗ്രന്ഥാലയശാസ്ത്രം |
Institutions |
അമേരിക്കൻ ലൈബ്രേറിയനായിരുന്ന ഫ്രെഡെറിക് ഗ്രിഡ്ലി കിൽഗർ (ഫ്രെഡ് കിൽഗർ) ഒ.സി.എൽ.സി. യുടെ സ്ഥാപക നേതാവും ആദ്യ അദ്ധ്യക്ഷനുമായിരുന്നു. ലോകമെമ്പാടുമുള്ള ഗ്രന്ഥശാലകൾക്കും ഗ്രന്ഥശാലാസമൂഹത്തിനും സാങ്കേതിക സേവനങ്ങളും സഹായങ്ങളും ലഭ്യമാക്കുവാൻ പ്രവർത്തിക്കുകയും അതിനനുസൃതമായ ഗവേഷണങ്ങളും പഠനങ്ങളും നടത്തിവരികയും ചെയ്യുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് ഒ.സി.എൽ.സി. (ഓൺലൈൻ കമ്പ്യൂട്ടർ ലൈബ്രറി സെന്റർ, Inc.). 1967-1980 കാലത്തോളം ഫ്രെഡ് കിൽഗർ ഒ.സി.എൽ.സി. യുടെ അദ്ധ്യക്ഷപദവി വഹിച്ചു.[1]
1914 ജനുവരി 6 ന് മസ്സാചൂസെറ്റ്സിലെ സ്പ്രിങ്ഫീൽഡിൽ ജനിച്ചു. 1931 ൽ ഹാർഡ്വാർഡ് കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടി. വിദ്യാർത്ഥി ആയിരിക്കെ തന്നെ ഹാർഡ്വാർഡ് കോളേജ് ലൈബ്രറിയിൽ (വൈഡ്നർ ലൈബ്രറിയിൽ) സർക്കുലേഷൻ അസിസ്റ്റന്റായി നിയമിതനായി. പിന്നീട് ഹാർഡ്വാർഡ് കോളേജ് ലൈബ്രറിയിൽ സർക്കുലേഷൻ വിഭാഗത്തിന്റെ തലവനായി. ലൈബ്രറിസയൻസിൽ ബിരുദം കരസ്ഥമാക്കിയത് കൊളമ്പിയ യൂണിവേഴ്സിറ്റിയിൽ നിന്നായിരുന്നു. 1948 മുതൽ 1965 വരെ ഫ്രെഡ് കിൽഗർ യേൽ സർവ്വകലാശാലയിലെ മെഡിക്കൽ സ്കൂൾ ലൈബ്രേറിയനായി സേവനമനുഷ്ടിച്ചു.[2]