Flame | |
---|---|
സംവിധാനം | Ingrid Sinclair |
നിർമ്മാണം | Joel Phiri Simon Bright |
അഭിനേതാക്കൾ | Marian Kunonga Ulla Mahaka |
വിതരണം | California Newsreel |
ഭാഷ | English |
സമയദൈർഘ്യം | 85 minutes |
1996-ൽ ഇൻഗ്രിഡ് സിൻക്ലെയർ സംവിധാനം ചെയ്‌യുകയും ജോയൽ ഫിരിയും സൈമൺ ബ്രൈറ്റും ചേർന്ന് നിർമ്മിക്കുകയും [1] മരിയൻ കുനോംഗയും ഉല്ലാ മഹാകയും [2] അഭിനയിക്കുകയും ചെയ്ത ഒരു വിവാദ യുദ്ധചിത്രമാണ് ഫ്ലേം.[3] സ്വാതന്ത്ര്യലബ്ധിക്ക് ശേഷം റോഡേഷ്യൻ ബുഷ് യുദ്ധം പശ്ചാത്തലമാക്കിയ ആദ്യ സിംബാബ്‌വെ ചിത്രമായിരുന്നു ഇത്. സിംബാബ്‌വെ ആഫ്രിക്കൻ നാഷണൽ ലിബറേഷൻ ആർമിയുടെ നിരവധി വനിതാ ഗറില്ലകൾക്കുള്ള ആദരാഞ്ജലിയായി ഇത് പ്രവർത്തിച്ചു.[1]