Bakshi Jagabandhu | |
---|---|
Jagabandhu Bidyadhar Mohapatra Bhramarbar Rai | |
![]() Old sketch by Dharanidhar Behera of Cuttack | |
ജനനം | 1773 |
മരണം | 1829 (വയസ്സ് 55–56) |
ദേശീയത | Indian |
ജഗബന്ധു ബിധ്യാധർ മൊഹാപാത്ര ബ്രഹ്മാർബാർ റായിയെ പൊതുവെ അറിയപ്പെടുന്ന പേരാണ് ബക്ഷി ജഗബന്ധു അഥവ "പൈക ബക്ഷി ഖോർദ രാജ്യത്തിന്റെ പടതലവനായ രാജാവ്. ഇന്ത്യയുടെ ആദ്യകാല സ്വാതന്ത്ര്യ പോരാളികളിൽ ഒരാളാണ് അദ്ദേഹം. 1817-ൽ നടന്ന പൈക കലാപം അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.[1]
ജഗബന്ധു ബിധ്യാധർ ,ഖോർദ രാജാവും സേനയുടെ സേനാധിപൻ എന്നറിയാനുള്ള തലകെട്ടായിരുന്നു ബക്ഷി .ഇത് അദ്ദേഹത്തിന്റെ പൂർവ്വികരിൽ നിന്നും അദ്ദേഹത്തിന് കിട്ടിയതാണ്. ഇത് കഴിഞ്ഞിട്ടേ രാജാവിന് സ്ഥാനം ഉണ്ടായിരുന്നുള്ളു.
ബ്രിട്ടീഷ് ഭരണത്തിനെതിരായ സാധാരണ ജനങ്ങളുടെ പിന്തുണയോടെ പൈകയുടെ (ഒറീസയിലെ സൈനികർ) ആദ്യ വിപ്ലവമായിരുന്നു അത്. 1817-ൽ ബ്രിട്ടീഷുകാരുടെ ഭൂമി വരുമാന നയം കലാപത്തിന്റെ പ്രധാന കാരണമായി. അവരുടെ സൈനികസേവനത്തിന് പാരമ്പര്യേതര അടിസ്ഥാനത്തിൽ പട്ടാളക്കാർക്ക് സൗജന്യമായി സ്ഥലം നൽകിയിരുന്നു. മേജർ ഫ്ലെച്ചർക്ക് അവരുടെ സേവനം ആവശ്യമില്ലായിരുന്നു. ഈ നയം ബക്ഷി ജഗബന്ധുവിന്റെ എസ്റ്റേറ്റുകളിൽ നിന്ന് പട്ടാളകാരെ ഇല്ലാതാക്കി .ഖോർദയിലെ ജനങ്ങളെ സ്വമേധയ കലാപത്തിന് പ്രേരിപ്പിച്ചു.[2] ഈ നയം ജമീന്ദാർമരെയും കർഷകരെയും ഒരു പോലെ ബാധിച്ചു.പൈക സമരത്തിന്റെ മറ്റൊരു പ്രധാന കാരണം ഉപ്പിന്റെ വില വർദ്ധനയാണ്. അതിന്റെ ഫലമായി ബക്ഷി ജഗബന്ധു ബനാപ്പൂർ, ഘുംസൂർ ഗോത്രക്കാർക്ക് നേതൃത്വം നൽകി. കൊളോണിയൽ ശക്തിക്കെതിരായ പോരാട്ടത്തിൽ ഖോർദയിലേക്ക് നേരെ ധീരരായി പൊരുതി.ഈ കലാപത്തിന് പൊതുജനങ്ങളിൽ നിന്ന് വിപുലമായ പിന്തുണ ലഭിച്ചു. വിപ്ലവപ്രവർത്തനങ്ങളിൽ ബനപുരിലെ കാന്ദകൾ വിജയികളായി. കലാപങ്ങൾ സംസ്ഥാനത്തുടനീളം വിപുലീകരിക്കുകയും വളരെക്കാലം തുടരുകയും ചെയ്തു. എന്നിരുന്നാലും, ബ്രിട്ടീഷുകാരുടെ തിരിച്ചടി സഹിക്കാൻ കഴിയാതെ പൈകകൾ കാട്ടിലേക്ക് തിരിച്ചുപോയി. പൈകകൾ ഓപ്പറേഷൻ ബാണ്ടുകളിൽ വേട്ടയാടപ്പെടുകയും പലരും ക്രൂരമായി കൊല്ലപ്പെടുകയും ചെയ്തു.
{{cite news}}
: |last=
has generic name (help)
Odia film on Bakshi Jagabandhu Archived 2017-09-11 at the Wayback Machine