बजरंग दल | |
ആപ്തവാക്യം | "സേവനം, സുരക്ഷ, സംസ്കാരം" |
---|---|
രൂപീകരണം | 1 ഒക്ടോബർ 1984 |
തരം | Specialized agency of VHP |
പദവി | Active |
ആസ്ഥാനം | ന്യൂഡൽഹി, ഇന്ത്യ |
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | ഇന്ത്യ |
ഔദ്യോഗിക ഭാഷ | ഹിന്ദി |
Head | രാജേഷ് പാണ്ഡേ |
മാതൃസംഘടന | വിശ്വ ഹിന്ദു പരിഷത്ത് |
വെബ്സൈറ്റ് | Bajrang Dal |
തീവ്ര ഹിന്ദു[1] സ്വഭാവമുള്ള ഒരു ഹൈന്ദവ സായുധസേനാ[2] സംഘമാണ് ബജ്റംഗ്‌ദൾ. ഹിന്ദുത്വം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘടനയായ വിശ്വ ഹിന്ദു പരിഷത്തിന്റെ യുവജന സംഘടനയാണിത്[3][4]. വിശ്വ ഹിന്ദുപരിഷത്ത് 1984 ഒക്ടോബർ 1 നു നടത്തിയ രാം-ജനകി രഥയാത്രയിലാണ് ഇന്ത്യയിലെ ഒരു യുവജന സംഘടനയായ ബജ്റംഗ് ദൾ രൂപം കൊണ്ടത്. രാമജന്മ ഭൂമിയായ അയോധ്യയിലേക്ക് മാർച്ച് നടത്തുകയും സന്നദ്ധ പ്രവർത്തനങ്ങളിലൂടെ ദേശീയ ശ്രദ്ധ ആകർഷിക്കുകയും 1992-ൽ തർക്ക മന്ദിരമായ അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിൽ ഏർപ്പെട്ട കർസേവകരിൽ ഭൂരിഭാഗം പേരും ഈ യുവജന പ്രസ്ഥാനത്തിലെ അംഗങ്ങളായിരുന്നു. ഭാരതത്തിലെ സനാതന ധർമ്മങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ഹിന്ദു സമൂഹം നേരിടുന്ന വെല്ലുവിളികളെ ത്യാഗം ചെയ്തും സംരക്ഷിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. സേവനം,സുരക്ഷ,സംസ്കാരം (Service, Safety, Culture) എന്നതാണ് സംഘടനയുടെ മുദ്രാവാക്യം വിനയ് കത്യാറാണ് നിലവിലെ ദേശീയ അദ്ധ്യക്ഷൻ. 2018 ജൂൺ 4 ന്, അമേരിക്കൻ കേന്ദ്രീയ രഹസ്യാന്വേഷണ ഏജൻസി (സി.ഐ.എ) വി.എച്.പി, ബജ്റംഗ് ദൾ എന്നീ സംഘടനകളെ രാഷ്ട്രീയ സമ്മർദ്ദം ചെലുത്തുന്ന മത സായുധസംഘങ്ങളിൽ ഉൾപ്പെടുത്തി[5][6]
ബാലോപാസന, ഉപനയനം തുടങ്ങി മറ്റ് അനുബന്ധ ഉത്സവങ്ങളും നടത്തുന്നു.
പശു സംരക്ഷണം, പവിത്രമായ സ്ഥലങ്ങൾ പുതുക്കി സംരക്ഷിക്കുക, സാമൂഹിക തിന്മകളായ സ്ത്രീധനം, തൊട്ടുകൂടായ്മ എന്നിവ നിർത്തലാക്കുക ഹിന്ദു സംസ്കാരത്തെ അപമാനിക്കുന്നതിൽ പ്രക്ഷോഭിക്കുക, നിയമാനുസൃതമല്ലാത്ത നുഴഞ്ഞു കയറ്റം തടയുക.
2020 മെയ് 24-ാം തീയതി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് നായകനായി അഭിനയിക്കുന്ന മിന്നൽ മുരളി എന്ന സിനിമയുടെ രംഗസജ്ജീകരണം നശിപ്പിച്ച് സംഘടന വിവാദം സൃഷ്ടിച്ചിരുന്നു. കാലടി മണപ്പുറത്ത് ക്ഷേത്രപരിസരത്ത് പള്ളിയുടെ യുടെ താൽക്കാലിക രൂപം നിർമ്മിച്ചു എന്നതാണ് ഈ പ്രവർത്തി ചെയ്യുവാൻ പ്രേരണയായതെന്ന് സംഘടനാ പ്രവർത്തകർ പറയുന്നു. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും ക്ഷേത്ര ഭരണ സമിതിയിൽ നിന്നും എല്ലാ അനുമതികളും വാങ്ങിയ ശേഷമാണ് കലാസംവിധായകർ ഇതിൻ്റെ പണി പൂർത്തീകരിച്ചിരുന്നത്. ഈ പ്രവർത്തിയെ തുടർന്ന് ചിത്രത്തിൻറെ സംവിധായകനും അഭിനേതാക്കളും അണിയറപ്രവർത്തകരും വിമർശനങ്ങളുന്നയിച്ചിരുന്നു.