ബഡേ ഫത്തേ അലി ഖാൻ Bade Fateh Ali Khan | |
---|---|
![]() | |
പശ്ചാത്തല വിവരങ്ങൾ | |
ജനനം | 1935 Shamchaurasi village, Hoshiarpur district, Punjab, British India |
മരണം | 4 January 2017 (aged 82) Shifa International Hospitals (Shifa College of Medicine), Islamabad, Pakistan |
വിഭാഗങ്ങൾ | Hindustani classical music, Khyal singing |
തൊഴിൽ(കൾ) | singer |
വർഷങ്ങളായി സജീവം | 1945–2016 |
പാകിസ്ഥാനിലെ മുൻനിര ഖയാൽ ഗായകരിൽ ഒരാളും പട്യാല ഘരാനയുടെ (സ്റ്റൈലിസ്റ്റിക് വംശപരമ്പര) ഒരു പ്രമുഖ വക്താവുമായിരുന്നു ഉസ്താദ് ബഡേ ഫത്തേ അലി ഖാൻ (ഉർദു: اُستاد بڑے فتح علی خان; 1935 - 4 ജനുവരി 2017). 1974-ൽ സഹോദരനായ അമാനത്ത് അലി ഖാന്റെ (1932–1974) പെട്ടെന്നുള്ളതും അപ്രതീക്ഷിതവുമായ മരണം വരെ പാക്കിസ്ഥാനിലും ഇന്ത്യയിലും വളരെയധികം അന്തസ്സും വിജയവും ആസ്വദിച്ച ഗായകരായിരുന്നു അമാനത്ത് അലിയും അനുജൻ ഫത്തേ അലിയും.[1] [2]
1935 ൽ ബ്രിട്ടീഷ് ഇന്ത്യയിൽ പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിലെ ഷംചൗരാസി ഗ്രാമത്തിലാണ് ഫത്തേ അലി ജനിച്ചത്. [3] [1] മൂത്ത സഹോദരൻ അമാനത്ത് അലിക്കൊപ്പം കൊളോണിയൽ ബ്രിട്ടീഷ് ഇന്ത്യയിലെ പട്യാല രാജഭരണത്തിന്റെ രക്ഷാകർതൃത്വത്തിൽ വിശിഷ്ട ഗായകനായ അവരുടെ പിതാവ് അക്തർ ഹുസൈൻ ഖാൻ അദ്ദേഹത്തെ പരിശീലിപ്പിച്ചു. അവരുടെ മുത്തച്ഛനായ അലി ബക്ഷ് ജർനയിലും ഇതേ രാജസഭയിൽ സേവനമനുഷ്ഠിച്ചു. പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ പട്യാല ഘരാന സ്ഥാപിച്ചത് അദ്ദേഹത്തിന്റെ മുത്തച്ഛൻ മിയാൻ കല്ലു അവസാന മുഗൾ ചക്രവർത്തിയായ ബഹാദൂർ ഷാ സഫറിന്റെ രാജസഭയിലെ സംഗീതജ്ഞൻ ദില്ലി ഘരാനയിലെ ക്ലാസിക്കൽ സംഗീതജ്ഞനായ മിർ ഖുതുബ് ബക്ഷ് തൻറസ് ഖാനിൽ നിന്ന് ശാസ്ത്രീയസംഗീത പരിശീലനം നേടിയിരുന്നു.[4]
1945 ൽ ലാഹോറിൽ അവർ നടത്തിയ അരങ്ങേറ്റം ഗംഭീരമായിരുന്നു, നല്ല കലകളെ പ്രോൽസാഹിപ്പിക്കുന്ന നല്ല സ്വാധീനമുള്ള പണ്ഡിറ്റ് ജീവൻലാൽ മാട്ടൂവായിരുന്നു അത് സ്പോൺസർ ചെയ്തത്. 1949 ൽ കൊൽക്കത്തയിൽ അമാനത്ത് അലിക്ക് 27 ഉം ഫത്തേ അലിക്ക് 14 ഉം വയസ്സായിരുന്നപ്പോൾ നടന്ന ഓൾ ബംഗാൾ സംഗീത സമ്മേളനത്തിൽ അവരുടെ അവതരണത്തിനു ശേഷം അവർക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.[4]
അമാനത്ത് അലി - ഫത്തേ അലി അവിഭക്ത ബ്രിട്ടീഷ് ഇന്ത്യയിൽ കൗമാരപ്രായത്തിൽ തന്നെ സെലിബ്രിറ്റികളായിത്തീർന്നു, അവരുടെ ഏറ്റവും ഉയർന്ന ഔദ്യോഗിക അംഗീകാരം, 1969 ൽ പാകിസ്ഥാൻ പ്രസിഡന്റ് അവർക്ക് പ്രകടനത്തിനുള്ള മെഡൽ സമ്മാനിച്ചതാണ്. തികച്ചും വ്യത്യസ്തമായ സംഗീതരീതിയുള്ള അതേ പേരുള്ള മറ്റൊരു പാകിസ്താൻ സംഗീതജ്ഞർ പാടാൻ തുടങ്ങിയതിനുശേഷം "ബഡെ" എന്ന പേര് ഫത്തേ അലിയുടെ പേരിനൊപ്പം ചേർത്തു.
1947 ൽ ഇന്ത്യ വിഭജിക്കപ്പെട്ടപ്പോൾ വളർന്നുവരുന്ന താരങ്ങളുടെ ജീവിതം ഗണ്യമായി മാറി, കുടുംബം പാകിസ്ഥാനിലേക്ക് കുടിയേറാൻ തീരുമാനിച്ചു. തങ്ങളുടെ പുതിയ ഭവനത്തിലെ അനാഥത്വത്തെ മറികടന്ന് ഇരുവരും കൗമാരപ്രായത്തിലുള്ളപ്പോൾ തന്നെ ഉപഭൂഖണ്ഡത്തിലെ മുൻനിര ഗായകരിൽ അവരുടെ ശരിയായ സ്ഥാനം നേടാൻ ശ്രമിച്ചു. 1974 ൽ സഹോദരൻ അമാനത്ത് അലിയുടെ നിര്യാണം ഫത്തേ അലിക്ക് കനത്ത പ്രഹരമായിരുന്നു. ഫത്തേ അലിക്ക് ഒന്നര വർഷത്തോളം കടുത്ത വിഷാദം ബാധിച്ചതായി റിപ്പോർട്ടുണ്ട്. തുടർന്ന് റേഡിയോ പാകിസ്ഥാനിൽ സൂപ്പർവൈസറായി ജോലിയിൽ പ്രവേശിച്ചു.
രണ്ടുപേരും അവരുടെ ഘരാനയിലെ രണ്ട് മുതിർന്നവരായ ഉസ്താദ് ബഡെ ഗുലാം അലി ഖാൻ, ഉസ്താദ് ആശിക് അലി ഖാൻ എന്നിവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരുന്നു. [4]
തന്റെ സംഗീതജീവിതം പുനരാരംഭിക്കാൻ ഫത്തേ അലിയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും വീണ്ടും പാടാൻ തുടങ്ങിയപ്പോൾ കണ്ണുനീരൊഴുകിയിരുന്നു. ബഡെ ഫത്തേ അലി ഖാൻ ഒടുവിൽ ഈ വൈകാരിക ബ്ലോക്കിനെ മറികടന്നു, ഇളയ സഹോദരൻ ഹമീദ് അലി ഖാൻ, സഹോദരൻ അമാനത്ത് അലി ഖാന്റെ മക്കളായ ആസാദ് അമാനത്ത് അലി ഖാൻ (1952–2007) അല്ലെങ്കിൽ അംജദ് അമാനത്ത് അലി ഖാൻ എന്നിവരോടൊപ്പം ഒരുമിച്ച് പാടാൻ തുടങ്ങി. അമാനത്ത് അലിയുടെ അഭാവം ഫത്തേ അലിയെ പുനർവികസിക്കുകയും അദ്ദേഹത്തിന്റെ ആലാപന ശൈലി വീണ്ടും സമന്വയിപ്പിക്കുകയും ചെയ്തു. തന്റെ കരിയറിന്റെ മധ്യത്തിൽ അമാനത്ത് അലി ഉപേക്ഷിച്ച ശൂന്യത അദ്ദേഹത്തിന് നികത്തേണ്ടിവരികയെന്നത് അത് എളുപ്പമുള്ള കാര്യമായിരുന്നില്ല. അമാനത്ത് അലിയും ഫത്തേ അലിയും ഒരു ജോഡിയായി നിറവേറ്റിയ ഏതാണ്ട് തുല്യമായ അടിത്തറയുമായി താരതമ്യപ്പെടുത്തുമ്പോൾ താരതമ്യേന ജൂനിയർ റോൾ വഹിച്ച അംജദ് അമാനത്ത് അലി ഖാനും ആസാദ് അമാനത്ത് അലി ഖാനും ഈ ശൂന്യത പൂർണ്ണമായി നിറയ്ക്കാനായില്ല.[5]
സഖ്യം യൂറോപ്പ്, വടക്കേ അമേരിക്ക, മിഡിൽ ഈസ്റ്റ്, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ ഈ ജോഡി വ്യാപകമായി കച്ചേരികൾ നടത്തുകയും നിരവധി റെക്കോർഡിംഗുകൾ പുറത്തിറക്കുകയും ചെയ്തു.[6] 1992 ൽ ഇസിഎം ലേബലിൽ പുറത്തിറങ്ങിയ വളരെ അസാധാരണമായ ഒരു സിഡിയുടെ പേര് രാഗാസ് ആന്റ് സാഗാസ് എന്നായിരുന്നു. ഇത് നോർവീജിയൻ സാക്സോഫോണിസ്റ്റ് ജാൻ ഗാർബറക്കുമായി സഹകരിച്ച് പുറത്തിറക്കിയതാണ്. ഫത്തേ അലി ലോകമെമ്പാടും കച്ചേരികൾ നടത്തി, അന്താരാഷ്ട്രതലത്തിൽ ആഡെഹത്തിന് നിരവധി വിദ്യാർത്ഥികളുണ്ട്. നോർവേയിൽ നിന്നുള്ള ദിയയായിരുന്നു അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികളിൽ ഒരാൾ. അവർ യഥാർത്ഥത്തിൽ പകുതി അഫ്ഗാനും പകുതി പാകിസ്ഥാനിയുമാണ്. അവൾ നോർവേയിലാണ് ജനിച്ചത്. ഇപ്പോൾ അവർ യുകെയിലാണ്, എമ്മി അവാർഡ് നേടിയ ചലച്ചിത്ര നിർമ്മാതാവായിമാറി ദിയ പിന്നീട്.
ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ, ഖയാൽ ശൈലിയിലുള്ള പട്യാല ഘരാനയുടെ രണ്ട് വഴികൾ ഉണ്ടായി വന്നു. ഒരു സ്ട്രീം, സംഗീത ലോകത്തിന് അമാനത്ത് അലി ഖാൻ, ബഡെ ഫത്തേ അലി ഖാൻ എന്നിവരെ നൽകി. പട്യാല-കസൂർ ഘരാന ഗായകരുടെ പരിശീലനത്തിലൂടെ മറ്റൊരു സ്ട്രീം, ബഡെ ഗുലാം അലി ഖാൻ (1903–1968), [4] സഹോദരൻ ബർക്കത്ത് അലി ഖാൻ (1907–1963), മുൻ മകൻ മുനവർ അലി ഖാൻ (1933– 1989) എന്നിവരെ നൽകി. ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയുടെ ഇരുവശങ്ങളിലുമുള്ള സാമൂഹിക-സാംസ്കാരിക മാറ്റങ്ങൾക്ക് ഇരയായിത്തീർന്ന ഖയാൽ ഘരാനകളുടെ സ്റ്റൈലിസ്റ്റിക് വ്യതിരിക്തതയും തുടർച്ചയും ഉപയോഗിച്ച്, പട്യാല ഘരാനയിലെ ഗായകരിൽ അവസാനത്തെയാളാണ് ബഡെ ഫത്തേ അലി ഖാൻ.
ബഡെ ഫത്തേ അലി ഖാന്റെ മരണത്തിൽ, ഇളയ സഹോദരൻ ഹമീദ് അലി ഖാൻ അദ്ദേഹത്തെ കുടുംബത്തിന് ഒരു പിതാവായിട്ടാണ് വിശേഷിപ്പിച്ചത്, കൂടാതെ ശാസ്ത്രീയ സംഗീതത്തെക്കുറിച്ച് തനിക്കറിയാവുന്നതെല്ലാം പഠിപ്പിച്ച അധ്യാപകനെന്നും.[1]
അദ്ദേഹത്തിന്റെ ശിഷ്യനായ അഫ്ഗാനിസ്ഥാനിലെ അഹ്മദ് വാലി ചെറുപ്പത്തിൽത്തന്നെ അത്തരം കഴിവുകൾ പ്രകടിപ്പിച്ചിരുന്നു, ഉസ്താദ് അഹ്മദ് വാലിക്ക് സ്വന്തം പേര് നൽകി, അങ്ങനെ അദ്ദേഹത്തെ അഹ്മദ് വാലി ഫത്തേ അലി ഖാൻ എന്ന് വിളിച്ചു. അഹ്മദ് വാലി ഫത്തേ അലി ഖാൻ 1987 ലാണ് ജനിച്ചത്. ഉസ്താദ് മുഹമ്മദ് ഹുസൈൻ സരഹാംഗ് പ്രസിദ്ധീകരിച്ച പട്യാല ഘരാനയിൽ അദ്ദേഹത്തിന്റെ പിതാവും മറ്റ് ഉസ്താദുമാരും (അദ്ധ്യാപകർ) ആദ്യമായി പഠിപ്പിച്ചു. ഇപ്പോൾ വാലി ഫത്തേ അലി ഖാൻ അഫ്ഗാനിസ്ഥാനിലെ ജനപ്രിയ ഗായകനാണ്. പ്രശസ്ത നോഹഖവാൻ ഹൈദർ റിസ്വി അൽഹുസൈനി മഹാനായ ബഡെ ഫത്തേ അലി ഖാന്റെ വിദ്യാർത്ഥിയായിരുന്നു.[4] 2016-ൽ അദ്ദേഹം ഇസ്ലാമാബാദിൽ ക്ലാസ്സിക്കൽ സംഗീതം ക്ലാസുകൾ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു.[7]
ഉസ്താദ് ഫത്തേ അലി ഖാന്റെ സിഗ്നേച്ചർ വോക്കൽ ശൈലി ലോകമെമ്പാടുമുള്ള നിരവധി ഗായകരെ സ്വാധീനിച്ചിട്ടുണ്ട്, ക്ലാസിക്കൽ വോക്കൽ പ്രോഡിജി, ശ്യാം പഞ്ച്മതിയയെപ്പറ്റി ഉസ്താദ് പറഞ്ഞു, "അത്തരം യുവ പ്രതിഭകൾ ലോകമെമ്പാടും നിലനിൽക്കുന്നതിൽ ഞങ്ങൾ ഭാഗ്യമുണ്ട്; ഞങ്ങളുടെ സംഗീതത്തിന്റെ ഭാവി അവരുടെ കൈകളിൽ സുരക്ഷിതമാണ്. പട്യാല ഘരാനയിൽ നിന്ന് മേഘരാഗത്തെ ശ്യാം അവതരിപ്പിച്ചത് അന്താരാഷ്ട്ര തലത്തിൽ അവതരിപ്പിച്ചതിന് ശേഷം ബിബിസിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
മറ്റു മികച്ചശിഷ്യരിൽ ഉസ്താദ് ഫത്തേ അലി ഖാനും സഹോദരനും രചിച്ച നിരവധി രചനകൾ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുള്ള ഉസ്താദ് അമാനത്ത് അലി ഖാന്റെ മകൻ ഷഫ്കത്ത് അമാനത്ത് അലി ഉൾപ്പെടുന്നു.[4]
2016 ഡിസംബർ അവസാന വാരത്തിലാണ് ബഡെ ഫത്തേ അലി ഖാൻ ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം തന്റെ 82 ആം വയസ്സിൽ 2017 ജനുവരി 4 ന് മരിച്ചു. [1]
2017 മാർച്ചിൽ കറാച്ചിയിലെ പാകിസ്താനിലെ ആർട്സ് കൗൺസിലിൽ അദ്ദേഹത്തെ ആദരിക്കുന്നതിനായി ഒരു സംഗീത ട്രിബ്യൂട്ട് പരിപാടി നടന്നു. [8]
അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് ഒരു പ്രധാന പാക്കിസ്ഥാൻ ഇംഗ്ലീഷ് ഭാഷാ പത്രം അഭിപ്രായപ്പെട്ടു, “വിശിഷ്ട ക്ലാസിക്കൽ ഗായകനും ശാസ്ത്രീയ സംഗീതത്തിലെ പട്യാല ഘരാനയിലെ ഏറ്റവും പ്രശസ്തനായ ഗായകനുമായ ഉസ്താദ് ഫത്തേ അലി ഖാൻ ബുധനാഴ്ച ഇസ്ലാമാബാദിൽ അന്തരിച്ചു. അദ്ദേഹത്തിന് 82 വയസ്സായിരുന്നു." [4]