ബന്ധുക്കൾ ശത്രുക്കൾ | |
---|---|
സംവിധാനം | ശ്രീകുമാരൻ തമ്പി |
നിർമ്മാണം | ശ്രീകുമാരൻ തമ്പി |
രചന | ശ്രീകുമാരൻ തമ്പി |
അഭിനേതാക്കൾ | ജയറാം മുകേഷ് നരേന്ദ്രപ്രസാദ് രോഹിണി രൂപിണി |
സംഗീതം | ശ്രീകുമാരൻ തമ്പി |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഛായാഗ്രഹണം | രാമചന്ദ്രബാബു |
ചിത്രസംയോജനം | ജി. മുരളി |
സ്റ്റുഡിയോ | അമൃതേശ്വരി പ്രൊഡക്ഷൻ |
വിതരണം | അമൃതാ ഫിലിംസ് |
റിലീസിങ് തീയതി | 1993 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ശ്രീകുമാരൻ തമ്പിയുടെ സംവിധാനത്തിൽ ജയറാം, മുകേഷ്, നരേന്ദ്രപ്രസാദ്, തിലകൻ, രോഹിണി, രൂപിണി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ബന്ധുക്കൾ ശത്രുക്കൾ. മനുഷ്യ ബന്ധങ്ങളുടെ അർത്ഥവും വ്യർത്ഥതയും മുഖ്യവിഷയമായി അമൃതേശ്വരി പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീകുമാരൻ തമ്പി നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് അമൃതാ ഫിലിംസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതിയതും ശ്രീകുമാരൻ തമ്പിയാണ്. ഈ ചിത്രം ഇറങ്ങി 21 വർഷങ്ങൾക്കുശേഷമാണ് അദ്ദേഹം അടുത്ത ചിത്രം സംവിധാനം ചെയ്തത്.
ഗാനരചന, സംഗീതം എന്നിവ നിർവ്വഹിച്ചതും ശ്രീകുമാരൻ തമ്പി ആണ്. ഗാനങ്ങൾ മാഗ്നാസൗണ്ട് വിപണനം ചെയ്തിരിക്കുന്നു. ഈ ചിത്രത്തിലൂടെ സംഗീതസംവിധായകനായി മാറിയ ശ്രീകുമാരൻ തമ്പി 21 വർഷങ്ങൾക്കുശേഷമാണ് ഒരു ചിത്രത്തിന് സംഗീതസംവിധാനം നിർവ്വഹിച്ചത്. എന്നാൽ പിന്നീട് അദ്ദേഹം ധാരാളം ആൽബങ്ങൾക്കും ടി.വി. സീരിയലുകൾക്കും സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര എന്നിവർ ആലപിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ വൻ ഹിറ്റുകളാണ്. ഒരാഴ്ചയ്ക്കുള്ളിൽ ലക്ഷക്കണക്കിന് കോപ്പികളാണ് വിറ്റുപോയത്. അക്കാലത്തെ കാസറ്റ് വിപണിയിൽ ഒരു വൻ റെക്കോർഡായിരുന്നു ഇത്. ശ്രീകുമാരൻ തമ്പിക്ക് ഇതെത്തുടർന്ന് ഒരു ഗോൾഡൻ ഡിസ്ക് സമ്മാനമായി ലഭിച്ചു.