ബറാബ | |
---|---|
Scientific classification ![]() | |
കിങ്ഡം: | സസ്യം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | Eudicots |
ക്ലാഡ്: | Rosids |
Order: | മാൽപീഗൈൽസ് |
Family: | Clusiaceae |
Genus: | Garcinia |
Species: | G. intermedia
|
Binomial name | |
Garcinia intermedia | |
Synonyms | |
|
ആസ്ട്രേലിയയിൽ നിന്ന് ഇന്ത്യയിലെത്തിയ പഴവർഗ്ഗച്ചെടിയാണ് Clusiaceae കുടുംബത്തിൽ ഉൾപ്പെടുന്ന ബറാബ (ശാസ്ത്രീയനാമം: Garcinia intermedia)[2]. ഇംഗ്ലീഷിൽ Lemon drop mangosteen എന്ന് ഇത് അറിയപ്പെടുന്നു. ആറടി ഉയരത്തിൽ ഭൂമിയ്ക്ക് ലംബമായി ശാഖകൾ നിർമ്മിച്ച് വളരുന്ന ഈ ചെറുസസ്യം പച്ചനിറത്തിൽ ഇടതൂർന്ന ഇലകളെ വഹിക്കുന്നു. നാലാം വർഷം മുതൽ കായ്ഫലം നൽകുന്ന ഇവ വീട്ടുവളപ്പുകൾക്ക് ഏറെ യോജിച്ച പഴവർഗ്ഗസസ്യമാണ്.ബറാബ നല്ലൊരു അലങ്കാര ചെടി കൂടിയാണ്. വെളുത്ത പൂക്കൾ നവംബർ മാസത്തോടെ വിരിയുന്നു. ഒരു ഞെട്ടിൽത്തന്നെ രൂപപ്പെടുന്ന മൂന്നുകായകൾക്കോരോന്നിനും നെല്ലിയ്ക്കാ വലിപ്പമുണ്ട്. പഴുത്തവയ്ക്ക് മഞ്ഞനിറമാണുള്ളത്. പുറംതൊലി നീക്കുമ്പോൾ കാണുന്ന മാംസളമായ പൾപ്പ് നിരവധി പോഷകാംശങ്ങൾ ഉൾക്കൊള്ളുന്നതാണ്. പഴങ്ങൾക്കുള്ളിലെ ചെറിയവിത്തുകൾ ശേഖരിച്ച് മണൽ നിറച്ച സഞ്ചികളിൽ പാകി മുളപ്പിച്ചാൽ മഴക്കാലാരംഭത്തോടെ തോട്ടത്തിൽ പറിച്ചുനട്ട് നാലുവർഷങ്ങൾക്കുള്ളിൽ വിളവെടുക്കാം.കൂടാതെ ഗ്രാഫ്റ്റിംങ്ങ് വഴിയും പുതിയ തൈകൾ ഉത്പാദിപ്പിച്ചെടുക്കാം. ധാരാളം വെയിലും അർദ്ധ തണലിലും ഈ ചെടി വളർന്ന് വിളവ് നൽകുന്നു.