ബസുദേവ് ആചാര്യ | |
---|---|
ലോകസഭാംഗം | |
പദവിയിൽ | |
ഓഫീസിൽ 1980 | |
മുൻഗാമി | ബിജോയ് മണ്ഡൽ |
മണ്ഡലം | ബൻകൂറ ലോകസഭാ മണ്ഡലം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ബെറോ, പുരുലിയ ജില്ല, പശ്ചിമ ബംഗാൾ | 11 ജൂലൈ 1942
രാഷ്ട്രീയ കക്ഷി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) |
പങ്കാളി | രാജലക്ഷ്മി ആചാര്യ |
കുട്ടികൾ | മൂന്ന് മക്കൾ |
വസതിs | കന്തരാഗഞ്ച്, അദ്ര പി.ഒ., പുരുലിയ ജില്ല |
As of ജനുവരി 8, 2012 ഉറവിടം: [[1]] |
പശ്ചിമ ബംഗാളിൽ നിന്നുള്ള ഒരു സി.പി.ഐ.(എം) നേതാവാണ് ബസുദേബ് ആചാര്യ. പതിനഞ്ചാം ലോകസഭയിൽ പശ്ചിമ ബംഗാളിലെ ബൻകൂറ ലോകസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ചു. ലോകസഭയിലെ സി.പി.ഐ. (എം)-ന്റെ പാർലമെന്ററി പാർട്ടി നേതാവ് കൂടിയാണ് ബസുദേബ് ആചാര്യ [1].
1942 ജൂൺ 11-ന് പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ ബെറോയിൽ ആണ് ബസുദേബ് ആചാര്യ ജനിച്ചത്. റാഞ്ചി സർവ്വകലാശാലയിലും, കൊൽക്കത്ത സർവ്വകലാശാലയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി [1].
1975 ഫെബ്രുവരി 25-ന് രാജലക്ഷ്മി ആചാര്യയെ വിവാഹം ചെയ്തു. മൂന്ന് മക്കളുണ്ട് [1].
ട്രേഡ് യൂണിയൻ പ്രവർത്തകനാണ്. 1980-ൽ ഏഴാം ലോകസഭയിലേക്കാണ് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് ഇത് വരെ ഉണ്ടായ എല്ലാ ലോകസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് [1].
1981-ൽ സി.പി.ഐ. (എം)-ന്റെ പുരുലിയ ജില്ലാ കമ്മിറ്റി അംഗമായിരുന്നു. 1985 മുതൽ സി.പി.ഐ. (എം)-ന്റെ പശ്ചിമ ബംഗാൾ ഘടകത്തിന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ് [1].