ബാംഗ്ലൂർ ഡെയ്സ്

ബാംഗ്ലൂർ ഡെയ്സ്
ബാംഗ്ലൂർ ഡെയ്സ് ചലച്ചിത്രത്തിന്റെ പോസ്റ്റർ.
സംവിധാനംഅഞ്ജലി മേനോൻ
നിർമ്മാണംഅൻവർ റഷീദ്
സോഫിയ പോൾ
രചനഅഞ്ജലി മേനോൻ
അഭിനേതാക്കൾനിവിൻ പോളി
ദുൽഖർ സൽമാൻ
നസ്രിയ നസീം
ഫഹദ് ഫാസിൽ
നിത്യ മേനോൻ
ഇഷ തൽവാർ
പാർവ്വതി ടി.കെ.
സംഗീതംഗോപിസുന്ദർ
ഛായാഗ്രഹണംസമീർ താഹിർ
ചിത്രസംയോജനംപ്രവീൺ പ്രഭാകർ
സ്റ്റുഡിയോഅൻവർ റഷീദ് എന്റെർറ്റൈന്മെന്റ്സ്, വീക്കൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ്
വിതരണംഎ & എ റിലീസസ്
റിലീസിങ് തീയതി
  • 30 മേയ് 2014 (2014-05-30)
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്8.5 കോടി
സമയദൈർഘ്യം172 മിനിറ്റ്
ആകെ45 കോടി[1]

2014ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ബാംഗ്ലൂർ ഡേയ്സ്. അഞ്ജലി മേനോൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ബാംഗ്ലൂർ ഡേയ്സിന്റെ നിർമ്മാതാക്കൾ അൻവർ റഷീദ്, സോഫിയ പോൾ എന്നിവരാണ്.[2] നിവിൻ പോളി, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, നസ്രിയ നസീം,പാർവ്വതി ടി.കെ., ഇഷ തൽവാർ, നിത്യ മേനോൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ[2][3].

ബാംഗ്ലൂരിലെത്തുന്ന മൂന്ന് സഹോദരങ്ങളുടെ കഥയാണ് ബാംഗ്ലൂർ ഡേയ്സ് പറയുന്നത്.[4] നിരൂപകരിൽ നിന്നും പ്രശംസ നേടിയ ചിത്രം ബോക്സ് ഓഫീസിലും വിജയം നേടി.[5] 200ലധികം പ്രദർശനശാലകളിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാളചിത്രമായിരുന്നു ബാംഗ്ലൂർ ഡെയ്സ്.[5][6] ഊ ചിത്രത്തിന്റെ മറ്റു ഭാഷകളിലേക്കുള്ള റിമേക്ക് അവകാശം നേടിയത് ദിൽ രാജുവും പിവിപി സിനിമാസും ചേർന്നായിരുന്നു.[7][8]

ഇതിവൃത്തം

[തിരുത്തുക]

കുട്ടികാലം മുതല്ക്കേ ആത്മാർതമായ സൗഹൃദം വെച്ചുപുലർത്തുന്ന കസിൻസ് ആയിരുന്നു അർജുനും(ദുൽക്കർ സൽമാൻ), കുട്ടനും(നിവിൻ പോളി ), ദിവ്യയും(നസ്രിയ നസീം). സ്വന്തം വ്യവസ്ഥകൾക്കനുസരിച്ച് ജീവതം ചിലവഴിക്കുന്ന ഒരു മോട്ടോർ ബൈക്ക് മകാനിക് ആണ് അർജുൻ. ഗൃഹാതുരത്വം നിരന്തരം അലട്ടികൊണ്ടിരിക്കുന്ന ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ് കുട്ടൻ. ഒട്ടേറെ സ്വപ്‌നങ്ങൾ ഉണ്ടായിരുന്നിട്ടും അച്ഛനമ്മമാർക്ക് വഴങ്ങേണ്ടി വരുന്ന ദിവ്യ, ജോലിയിൽ സാധാ വ്യാപൃതനായ ദാസ്‌ എന്ന ഉദ്യോഗസ്ഥനെ വിവാഹം കഴിക്കുന്നു. തുടർന്ന് വ്യത്യസ്തങ്ങളായ കാരണങ്ങളാൽ ഇവർ മൂവരും ബാംഗ്ലൂരിലേക്ക് പോകുന്നു. അവിടെവെച്ച് സാറ(പാർവ്വതി ടി.കെ) എന്ന ശാരീരികമായി വൈകല്യമുള്ള റേഡിയോ അവതാരികയെ കണ്ടുമുട്ടുന്ന അർജുൻ, അവളുമായി പ്രണയത്തിലാവുന്നു. മീനാക്ഷി(ഇഷ തൽവാർ) എന്ന യാത്രാവിമാനത്തിലെ ആതിഥേയയെ കണ്ടുമുട്ടുന്ന കുട്ടന്റെ ജീവിതവും മാറുന്നു.

തുടർന്നു കഥ തികച്ചും മാറുന്നു , ദിവ്യ തനിക്ക്‌ ഭർത്താവുമായി ഒരിക്കലും പൊരുത്തപ്പെടാൻ സാധിക്കിലെന്ന് തിരിച്ചറിഞ്ഞ് സ്വന്തം വീട്ടിലേക്ക് തിരിച്ചുപോകുന്നു. മീനാക്ഷിക്ക്‌ തന്നെ ഒരിക്കലും മനസ്സിലാക്കാൻ സാധിക്കിലെന്നും , അവൾക്ക് തന്നോടു യഥാർഥ സ്നേഹമെല്ലെന്നും കുട്ടൻ മനസ്സിലാക്കുന്നു. വെറും ഒരു മോട്ടോർ ബൈക്ക് മെക്കാനിക്കായ ആർജുനിലേ കഴിവ്‌ മനസ്സിലാക്കി സക്കറിയ എന്ന പരിശീലകൻ അവനെ മോട്ടോർ ബൈക്ക് മത്സരത്തിൽ പങ്കെടുപ്പിക്കാൻ തീരുമാനികുന്നു. റേസിംഗ് ക്ലബ്ബിൽ എത്തുന്ന അർജുൻ അവിടെവച്ച് ദാസ് തൻറെ പഴയ കാമുകി നടാശാ (നിത്യ മേനോൻ) ആയി ഇഷ്ടമായിരുന്ന കഥ അറിയുന്നു , വളരെ കാലം ആത്മാർഥമായി പ്രേമിച്ച് ഒടുവിൽ നടാശയുടെ മരണത്താൽ ആണ് ദാസ് ഇത്തരമൊരു മാനസികാവസ്ഥയിലെത്തിപ്പെട്ടത്‌ എന്നു മനസ്സിലാക്കുന്ന ദിവ്യ തിരിച്ചു വന്ന് ദാസിന്റെ പ്രശ്നം പരിഹരിക്കുന്നു. അർജുൻ മത്സരത്തിൽ വിജയിക്കുന്നു, തുടർന്ന് അവന്റെ ഇഷ്ടം സാറയുമായി പങ്കുവെക്കുന്നു. കുട്ടൻ മലയാള തനിമയുള്ള മിഷേൽ എന്ന് പേരുള്ള ഒരു വിദേശ വനിതയെ വിവാഹം ചെയുന്നു. കുട്ടന്റെയും മിഷേലിന്റെയും മുറിയിലേക്ക് അപ്രതീക്ഷിതമായി കടന്നു വരുന്ന അർജുനും, സാറയും, ദിവ്യയും, ദാസും ചേർന്ന് നിന്ന് ഒരു സെൽഫീ എടുക്കുന്നതോടെ ചലച്ചിത്രം അവസാനിക്കുന്നു.

കഥാപാത്രങ്ങൾ

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]
# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "ഏതു കരി രാവിലും"  റഫീഖ് അഹമ്മദ്‌ഹരിചരൻ 5:29
2. "മാംഗല്യം"  സന്തോഷ്‌ വർമവിജയ്‌ യേശുദാസ് ,സച്ചിൻ വാരിയർ, ദിവ്യ എസ് മേനോൻ 3:50
3. "തുമ്പി പെണ്ണേ"  സന്തോഷ്‌ വർമസിദ്ധാർഥ് മേനോൻ 5:06
4. "എന്റെ കണ്ണിൽ നിനക്കായ്"  ഗോപിസുന്ദർ,അന്നകത്രിനവലയിൽ,റഫീഖ് അഹമ്മദ്‌,സന്തോഷ്‌ വർമനസ്രിയനസിം, ഗോപിസുന്ദർ 5:19
5. "നം ഊരു ബംഗലുരു"  സന്തോഷ്‌ വർമഗോപിസുന്ദർ 3:01
ആകെ ദൈർഘ്യം:
22:14

ഇതു കൂടി കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "2014: When little gems outclassed big guns in southern cinema". Hindustan Times. 19 December 2014. Archived from the original on 2014-12-21. Retrieved 12 January 2015.
  2. 2.0 2.1 Radhika C Pillai (2014 January 24). "Anjali Menon's movie is Bangalore days". The Times of India. Retrieved 2014 March 15. {{cite web}}: Check date values in: |accessdate= and |date= (help)
  3. Prathibha Joy. "Anjali Menon's next based in Bangalore". The Times of India. Retrieved 2014 January 11. {{cite web}}: Check date values in: |accessdate= (help)
  4. "Bangalore Days trailer: Fun, young and intriguing". Sify. 2014 May 8. Archived from the original on 2014-05-08. Retrieved 2014 May 8. {{cite web}}: Check date values in: |accessdate= and |date= (help); Italic or bold markup not allowed in: |publisher= (help)
  5. 5.0 5.1 "Bangalore Days with English subtitles from Friday". The Times of India. 2014 June 5. {{cite web}}: Check date values in: |date= (help); Italic or bold markup not allowed in: |publisher= (help)
  6. "'Bangalore Days' Box Office: Will Anjali Menon Directorial Beat 'Drishyam' Collections?". International Business Times. June 10, 2014. {{cite web}}: Italic or bold markup not allowed in: |publisher= (help)
  7. "Bangalore Days to be remade in Tamil, Telugu and Hindi". The Times of India. June 30, 2014. {{cite web}}: Italic or bold markup not allowed in: |publisher= (help)
  8. "PVP, Dil Raju to Remake 'Bangalore Days' with Arya, Samantha and Bharath in Lead". International Business Times. July 2, 2014. {{cite web}}: Italic or bold markup not allowed in: |publisher= (help)