ബാബുരാജ് | |
---|---|
പ്രമാണം:Baburaj Malayalam Actor.jpg | |
ജനനം | |
കലാലയം | യൂണിയൻ ക്രിസ്ത്യൻ കോളേജ്,ആലുവ മഹാരാജാസ് കോളേജ് ഗവൺമെന്റ് ലോ കോളേജ്, എറണാകുളം |
തൊഴിൽ(s) | ചലച്ചിത്രനടൻ, സംവിധായകൻ |
സജീവ കാലം | 1993 - തുടരുന്നു |
ജീവിതപങ്കാളികൾ |
|
കുട്ടികൾ | 4, അഭയ് അക്ഷയ് ആർച്ച ആരോമൽ |
ഒരു മലയാളചലച്ചിത്രനടനാണ് ബാബുരാജ്. പ്രധാനമായും വില്ലൻ റോളുകളാണ് ബാബുരാജ് കൈകാര്യം ചെയ്യുന്നത്. മലയാളം, തെലുങ്ക്, ഹിന്ദിചലച്ചിത്രങ്ങളിൽ ആണ് ബാബുരാജ് അഭിനയിച്ചിട്ടുള്ളത്.7 വർഷം ബാബുരാജ് ഒരു അഭിഭാഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചലച്ചിത്രനടിയായ വാണി വിശ്വനാഥാണ് ഇദ്ദേഹത്തിന്റെ ഭാര്യ.
എറണാകുളം ജില്ലയിലെ ആലുവ താലൂക്കിൽ പി.ജെ.ജേക്കബിൻ്റെയും കാർമ്മലിയുടേയും മകനായി 1970 മാർച്ച് 5 ന് ജനിച്ചു. ബാബുരാജ് ജേക്കബ് എന്നതാണ് മുഴുവൻ പേര്. ആലുവ യു.സി.കോളേജ്, എറണാകുളം മഹാരാജാസ്, ഗവ. ലോ കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യസം പൂർത്തിയാക്കി.
ആദ്യ വിവാഹ ബന്ധം പിരിഞ്ഞതിന് ശേഷം 2002-ൽ പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര അഭിനേത്രിയായ വാണി വിശ്വനാഥിനെ വിവാഹം ചെയ്തു. ആദ്യ ഭാര്യയിലെ മക്കളാണ് അഭയ്, അക്ഷയ്. വാണി വിശ്വനാഥിലും ബാബുരാജിന് രണ്ട് മക്കളാണ്. ആർച്ച, ആരോമൽ
ബാലനടനായാണ് ബാബുരാജ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത് . മലയാളസിനിമയിൽ 1993ൽ റിലീസ് ചെയ്ത 'ഭീഷ്മാചാര്യ' എന്ന ചലച്ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഗോഡ്ഫാദർ എന്ന മലയാളച്ചലച്ചിത്രത്തിന്റെ റീമേക്ക് ആയ 'ഹൽചൽ' എന്ന ഹിന്ദി ചിത്രത്തിലും ബാബുരാജ് വില്ലനായി അഭിനയിച്ചിട്ടുണ്ട്. നാല് മലയാളം ചിത്രങ്ങളും ഒരു തമിഴ് ചിത്രവും ബാബുരാജ് നിർമ്മിച്ചിട്ടുണ്ട്.
2011ൽ പുറത്തിറങ്ങിയ സോൾട്ട് ആന്റ് പെപ്പർ എന്ന സിനിമയിൽ കുക്ക്ബാബു എന്ന വേഷത്തിൽ അഭിനയിച്ചിരുന്നു.
2009ൽ ബ്ലാക്ക് ഡാലിയ എന്ന മലയാളചലച്ചിത്രത്തിലൂടെ ബാബുരാജ് ഒരു സംവിധായകൻ എന്ന നിലയിലും അരങ്ങേറ്റം കുറിച്ചു. സുരേഷ് ഗോപിയാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് പ്രധാനവേഷത്തിലെത്തുന്ന 'മനുഷ്യമൃഗം' എന്ന ചിത്രത്തിന്റെയും സംവിധായകൻ ബാബുരാജാണ്. ബാബുരാജിന്റെ ഭാര്യയായ വാണി വിശ്വനാഥായിരുന്നു ഈ ചലച്ചിത്രത്തിന്റെ നിർമ്മാതാവ്.
കൂദാശ എന്ന സിനിമയിലെ മെത്രാൻ ജോയ് എന്ന കഥാപാത്രത്തെ മികവുറ്റതാക്കിയ ബാബുരാജിൻ്റെ അഭിനയം നിരൂപക പ്രശംസ നേടിയതാണ്. മലയാളത്തിൽ ഇതുവരെ 150 ഓളം സിനിമകളിൽ അഭിനയിച്ചു.
മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട ഹിന്ദി, സിനിമകളിലും അഭിനയിച്ചിട്ടുണ്ട് [1]
സംവിധാനം
കഥ
തിരക്കഥ