ബാലചന്ദ്ര ത്രയംബക് രണദിവെ | |
---|---|
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ധുരുവാഡി, ദാദർ മേഖല, ബോംബെ | ഡിസംബർ 19, 1904
മരണം | ഏപ്രിൽ 6, 1990 | (പ്രായം 85)
രാഷ്ട്രീയ കക്ഷി | സി.പി.ഐ.(എം) |
സി.പി.ഐ.(എം)ന്റെ പ്രമുഖനായ ഒരു അഖിലേന്ത്യാ നേതാവായിരുന്നു ബാലചന്ദ്ര ത്രയംബക് രണദിവെ. 1990 ഏപ്രിൽ 6-ന് അന്തരിക്കുന്ന സമയത്ത് സി.പി.ഐ. (എം)-ന്റെ പൊളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും അംഗമായിരുന്നു [1].
1904 ഡിസംബർ 19-ന് ബോംബെയിലെ ദാദർ മേഖലയിലെ ധുരുവാഡി എന്ന സ്ഥലത്ത് ത്രയംബക് മൊറേശ്വർ രണദിവെയുടെയും യശോദയുടെയും മകനായിട്ടാണ് ബി.ടി. രണദിവെ ജനിച്ചത് [2].
എട്ടാമത്തെ വയസ്സിൽ രണദിവെയെ പൂനെയിലെ പ്രസിദ്ധമായ നൂതൻ മറാത്തി വിദ്യാലയത്തിൽ നാലാം ക്ലാസിൽ പ്രവേശിപ്പിച്ചു. ചെറുപ്പത്തിൽ തന്നെ രാഷ്ട്രീയത്തിൽ താല്പര്യം കാണിച്ച ബി.ടി.ആർ. തന്റെ ആദ്യകാലങ്ങളിൽ ലോകമാന്യ തിലകന്റെയും ഗാന്ധിജിയുടെയും പ്രത്യയശാസ്ത്രങ്ങളിൽ ആകൃഷ്ടനായിരുന്നു [2].
1921-ൽ അദ്ദേഹം മട്രിക്കുലേഷൻ പരീഷ ജയിക്കുകയും പൂനെയിലെ ഫെർഗൂസൻ കോളേജിൽ ഉന്നതപഠനത്തിനായി ചേരുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ പിതാവിന്റെ നിർദ്ദേശത്തിന് വഴങ്ങി പിറ്റേ വർഷം അദ്ദേഹം ബോംബെയിലെ വിൽസൺ കോളേജിൽ ചേർന്നു. 1925-ൽ ചരിത്രവും സാമ്പത്തികശാസ്ത്രവും വിഷയങ്ങളായെടുത്ത് ബി.എ. പരീക്ഷ ജയിക്കുകയുണ്ടായി [2].
1925-ൽ രണദിവെ ബോംബെ സ്കൂൾ ഓഫ് എക്കണോമിക്സിൽ എം.എ. പഠിക്കുവാനായി ചേർന്നു. അക്കാലത്തെ പ്രശസ്ത സാമ്പത്തികശാസ്ത്രജ്ഞരായ കെ.ടി. ഷായുടെയും സി.എൻ. വക്കീലിന്റെയും കീഴിലായിരുന്നു അദ്ദേഹം തന്റെ എം.എ. പ്രബന്ധത്തിനായി ഗവേഷണം ചെയ്തിരുന്നത്. 1927-ൽ ബോംബെ യൂണിവേഴ്സിറ്റിയുടെ സ്വർണ്ണ മെഡലോടെ അദ്ദേഹം എം.എ. പാസ്സായി [2].
1990 ഏപ്രിൽ 6-ന് അന്തരിക്കുന്ന സമയത്ത് സി.പി.ഐ. (എം)-ന്റെ പൊളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും അംഗമായിരുന്നു [1].
ഗോപാല കൃഷ്ണ ഗോഖലെയുടെ ആശയങ്ങളിൽ തല്പരനായ രണദിവെയുടെ പിതാവ്, സ്വാതന്ത്ര സമരത്തെ പിന്തുണച്ചിരുന്ന ഒരു കോൺഗ്രസ്സ് അനുകൂലി ആയിരുന്നു. 1924-ൽ രണദിവെയുടെ ബിരുദ പഠന സമയത്ത് ചൗരി-ചൗര സംഭവത്തെ തുടർന്ന് ഗാന്ധിജി നിസ്സഹരണ പ്രസ്ഥാനം പിൻവലിച്ചിരുന്ന സമയമായിരുന്നു. എന്നാൽ രണദിവെ ഈ നീക്കത്തിൽ അസംതൃപ്തനായിരുന്നു [2].
ബിരുദാനന്തര ബിരുദ പഠനത്തിന് ശേഷം മൂന്ന് വർഷത്തെ ഗവേഷണത്തിനായി സ്കോളർഷിപ്പ് ലഭിച്ചിരുന്നുവെങ്കിലും, വീട്ടിൽ നിന്ന് ജോലി ചെയ്യുവാനായി പിതാവിന്റെ നിർബ്ബന്ധമുണ്ടായിരുന്നെവെങ്കിലും സജീവ രാഷ്ട്രീയത്തിൽ പ്രവേശിക്കുവാനുള്ള ഉൽക്കടമായ ആഗ്രഹം നിമിത്തം അദ്ദേഹം അതെല്ലാം നിരാകരിക്കുകയുണ്ടായി [2].
ഇക്കാലത്തിനിടെ ജർമ്മനിയിൽ രസതന്ത്രത്തിൽ ഗവേഷണത്തിന് പോയിരുന്ന അദ്ദേഹത്തിന്റെ മച്ചുനൻ ജി.എം. അധികാരി അവിടെ കമ്മ്യൂണിസ്റ്റുകാരുമായി സമ്പർക്കത്തിലാവുകയും രണദിവെയ്ക്ക് രഹസ്യമായി മാർക്സിസ്റ്റ് ലേഖനങ്ങൾ എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നു. ഇംഗ്ലണ്ടിൽ നിന്നും ആർ.പി. ദത്ത് പത്രാധിപനായി പ്രസിദ്ധീകരിച്ചിരുന്ന ലേബർ മന്ത്ലിയും, ലെനിന്റെ ലേഖനങ്ങളും വായിക്കുകയും മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ ആകൃഷ്ടനായി 1928-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാവുകയും ചെയ്തു [2].
1928-ൽ ക്രാന്തി എന്ന മറാഠി വാരികയിലെ എഡിറ്ററായിരുന്നു. 1929-ൽ തൊഴിലാളികളുമായി സംവദിക്കുന്നതിന്റെ മദ്ധ്യത്തിൽ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി [2].
{{cite web}}
: CS1 maint: bot: original URL status unknown (link)