ബിഗ് ബോസ് | |
---|---|
![]() ബിഗ് ബോസിൻറെ ഹിന്ദി പതിപ്പിൻ്റെ ലോഗോ. | |
രാജ്യം | ![]() |
ഒറിജിനൽ ഭാഷ(കൾ) | ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി, മലയാളം, തമിഴ്, തെലുങ്ക് |
നിർമ്മാണം | |
നിർമ്മാണം | എണ്ടെമോൾ ബനിജയ് |
സമയദൈർഘ്യം | approx. 52 minutes |
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്‌വർക്ക് | Viacom18 (ഹിന്ദി, കന്നഡ, ബംഗ്ലാ, മറാത്തി) ഡിസ്നി സ്റ്റാർ(തമിഴ്, തെലുങ്ക്, മലയാളം) |
Picture format | 480i (SDTV), |
ഒറിജിനൽ റിലീസ് | 2004 – present |
ഡച്ച് റിയാലിറ്റി ഷോ ബിഗ് ബ്രദറിനെ അടിസ്ഥാനമാക്കിയുള്ള ഒരു ഇന്ത്യൻ റിയാലിറ്റി ഷോ ഫ്രാഞ്ചൈസിയാണ് ബിഗ് ബോസ് . Viacom18 , Disney Star Networks എന്നിവയിലൂടെ എൻഡെമോൾ ഷൈൻ ഇന്ത്യ (ഇപ്പോൾ ബനിജയ്‌യുമായി ലയിപ്പിച്ചിരിക്കുന്നു) ആണ് ഇത് നിർമ്മിക്കുന്നത്തുടർന്ന്, ഷോയുടെ വിവിധ പതിപ്പുകൾ OTT പ്ലാറ്റ്‌ഫോമുകളായ Voot , JioCinema , Disney+ Hotstar എന്നിവയിലൂടെ 24/7 ലൈവ് സ്‌ട്രീമിലൂടെ അന്താരാഷ്ട്രതലത്തിൽ ലഭ്യമാക്കി.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സംസാരിക്കുന്ന വിവിധ ഭാഷകളിൽ ഷോയുടെ ഏഴ് പതിപ്പുകൾ ഉണ്ടായിട്ടുണ്ട്. ഫ്രാഞ്ചൈസിയുടെ ആദ്യ ഷോ ഹിന്ദിയിലെ ബിഗ് ബോസ് ആയിരുന്നു , അത് 2006 ൽ സോണി ടിവിയിലൂടെ അരങ്ങേറി , സീസൺ രണ്ട് മുതൽ അത് കളേഴ്സ് ടിവിയിലേക്ക് മാറുകയും തുടരുകയും ചെയ്യുന്നു . 2013-ൽ, ഫ്രാഞ്ചൈസി കന്നഡയിൽ കളേഴ്‌സ് കന്നഡയിലൂടെയും ബംഗാളിയിലൂടെ ETV ബംഗ്ലാവിലൂടെയും സാന്നിധ്യം വിപുലീകരിച്ചു , പിന്നീട് കളേഴ്‌സ് ബംഗ്ലാ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു . 2017 ൽ തമിഴിൽ സ്റ്റാർ വിജയിലൂടെയും തെലുങ്കിൽ സ്റ്റാർ മായിലൂടെയും സാന്നിദ്ധ്യം വ്യാപിപ്പിച്ചു . 2018 - ൽ കളേഴ്‌സ് മറാഠിയിലൂടെ മറാത്തിയിലേക്കും ഏഷ്യാനെറ്റിലൂടെ മലയാളത്തിലേക്കും കടന്നു .
പ്രാരംഭ സീസണുകളിൽ സെലിബ്രിറ്റികളെ മാത്രമേ ഹൗസ്‌മേറ്റായി തിരഞ്ഞെടുത്തിരുന്നുള്ളൂവെങ്കിലും, ഷോയുടെ ഹിന്ദി , കന്നഡ , തെലുങ്ക് , മലയാളം പതിപ്പുകളുടെ ഏറ്റവും പുതിയ സീസണുകളിൽ പൊതുജനങ്ങളിൽ നിന്നുള്ള അംഗങ്ങളെ ഷോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.[1][2][3]
വിവിധ മേഖലകളിലുള്ള പ്രശസ്തരായ പന്ത്രണ്ടോളം വ്യക്തികളെ ഒരു ഒരു വീട്ടിൽ 3 മാസത്തോളം താമസിപ്പിക്കുന്നു. ഈ വീടിനെയാണ് ബിഗ് ബോസിൻറെ വീട് എന്ന് പറയുന്നത്. ഈ വീട്ടിൽ എല്ലായിടത്തും (കുളിമുറിയും, മൂത്രപ്പുരയും ഒഴികെ) ക്യാമറകൾ ഘടിപ്പിച്ചിട്ടുണ്ടാകും. മത്സരാർത്ഥികളുടെ ഓരോരോ ചലനങ്ങളും ഇതിൽ പകർത്തിയതിനു ശേഷം ഇത് ടി വിയിൽ പ്രദർശിപ്പിക്കുന്നു. ബിഗ് ബോസ് എന്നത് ശബ്ദം മാത്രമുള്ള ഒരു സാങ്കല്പിക കഥാപാത്രമാണ്. ബിഗ് ബോസ് ആവശ്യപ്പെടുന്ന രീതിയിലും, ബിഗ് ബോസിൻറെ നിയമപരിധിക്കുള്ളിലുമാണ് മത്സരാർത്ഥികൾ താമസിക്കേണത്. മത്സരാർത്ഥിക്ക് വേണ്ടുന്ന ഭക്ഷണം നിർമ്മിക്കുന്നതിനുള്ള സാധനങ്ങളും മറ്റും ബിഗ് ബോസ് നൽകുന്നു. മത്സരാർത്ഥികൾ ഓരോരുത്തരും അവരവർക്ക് വേണ്ടുന്ന ഭക്ഷണം സ്വയം പാകം ചെയ്ത് കഴിക്കുകയും, വസ്ത്രങ്ങൾ സ്വയം കഴുകുകയും വേണം. ബിഗ് ബോസ് ആഴ്ചതോറും വ്യതസ്തങ്ങളായ നിരവധി ജോലികൾ മത്സരാർത്ഥികൾക്ക് നൽകുകയും ഈ ജോലികൾ വൃത്തിയായും, നിശ്ചിത സമയപരിധിക്കുള്ളിലും മത്സരാർത്ഥികൾ ചെയ്ത് തീർക്കണം. ബിഗ് ബോസിൻറെ നിയമങ്ങൾ ലംഘിക്കുന്നവർക്കുള്ള തക്കതായ ശിക്ഷയും ബിഗ് ബോസ് വിധിക്കുന്നതായിരുക്കും. ഓരോ ആഴ്ചയുടെയും അവസാനം ഒരു മത്സരാർത്ഥിയെ വോട്ടെടുപ്പിലൂടെ പുറത്താക്കുന്നു. ഇതിനു വേണ്ടി മത്സരാർത്ഥികൾ തന്നെ പുറത്താക്കേണ്ട വ്യക്തിയെ നാമനിർദ്ദേശം ചെയ്യുകയും നാമനിർദ്ദേശം ചെയ്യപ്പെട്ടവർക്ക് വേണ്ടി പ്രേക്ഷകർ മൊബൈൽ സന്ദേശം വഴി വോട്ട് ചെയ്യുകയും വേണം. കൂടുതൽ വോട്ട് ലഭിച്ച മത്സരാർത്ഥിയെ വീട്ടിൽ (മത്സരത്തിൽ) നിലനിർത്തുകയും, കുറഞ്ഞ വോട്ട് ലഭിച്ച മത്സരാർത്ഥിയെ പുറത്താക്കുകയും ചെയ്യുന്നു. ഇങ്ങനെ അവസാനം വരെ പുറത്താവാതെ നിൽക്കുന്ന മത്സരാർത്ഥിയാണ് വിജയിയാവുന്നത്. വിജയിച്ച വ്യക്തിക്ക് വലിയ തുക സമ്മാനമയി നൽകുകയും ചെയ്യുന്നു.[4][5][6]
{{cite web}}
: |last=
has generic name (help)
{{cite web}}
: |last=
has generic name (help)