സൗന്ദര്യമത്സര ജേതാവ് | |
ജനനം | Bianca Odinakachukwu Onoh 5 ഓഗസ്റ്റ് 1968 Ngwo, Biafra (now Ngwo, Nigeria) |
---|---|
വിദ്യാഭ്യാസം | University of Buckingham University of Nigeria Nigerian Law School Alfonso X El Sabio University |
അംഗീകാരങ്ങൾ | MBGN 1988 Miss Africa 1988 Miss Intercontinental 1989 |
പ്രധാന മത്സരം(ങ്ങൾ) | MBGN 1988 Miss Africa 1988 Miss Intercontinental 1989 |
ജീവിതപങ്കാളി |
ഒരു നൈജീരിയൻ രാഷ്ട്രീയക്കാരിയും നയതന്ത്രജ്ഞയും അഭിഭാഷകയും ബിസിനസുകാരിയുമാണ് ബിയാൻക ഒഡിനകാച്ചുക്വു ഒലിവിയ ഒഡുമെഗ്വു-ഒജുക്വു. അവർ മുൻ ബിയാഫ്ര പ്രസിഡന്റ് ചുക്കുമെക ഒഡുമെഗ്വു ഒജുക്വുവിന്റെ വിധവയാണ്.[1][2]
നൈജീരിയ 1988 ലെ മോസ്റ്റ് ബ്യൂട്ടിഫുൾ ഗേൾ, മിസ് ആഫ്രിക്ക എന്നീ പുരസ്കാരങ്ങൾ നേടിയിട്ടുള്ള ബിയാൻക ഒഡുമെഗ്വു-ഒജുക്വു ഒന്നിലധികം അന്താരാഷ്ട്ര മത്സര ടൈറ്റിൽ ഹോൾഡറാണ്. കൂടാതെ മിസ് ഇന്റർകോണ്ടിനെന്റൽ കിരീടം നേടുന്ന ആദ്യത്തെ ആഫ്രിക്കൻ വംശജയായി അറിയപ്പെടുന്നു. മുമ്പ് പ്രസിഡൻഷ്യൽ അഡൈ്വസറായിരുന്നു.[3][2] ഘാന രാജ്യത്തിന്റെ അംബാസഡറായിരുന്ന അവർ 2012-ൽ സ്‌പെയിനിലെ നൈജീരിയയുടെ അംബാസഡറായി.[4]