ബിർസ മുണ്ഡ | |
---|---|
ജനനം | |
മരണം | 1900 ജൂൺ 9 |
പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു ആദിവാസി സ്വാതന്ത്ര്യ സമരനേതാവാണ് ബിർസ മുണ്ഡ (ⓘ) (1875–1900)[2]. മുണ്ഡ എന്ന ആദിവാസി വിഭാഗത്തിൽ ജനിച്ച ഇദ്ദേഹം ബ്രിട്ടീഷുകാർക്കെതിരെ മുണ്ഡ ആദിവാസികളുടെ "ഉൽഗുലാന്" (സ്വാതന്ത്ര്യസമരത്തിന്) നേതൃത്വം നൽകി.
ഇന്ത്യൻ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഇദ്ദേഹത്തിന്റെ ഛായാചിത്രം തൂക്കിയിട്ടുണ്ട്. ഇത്തരത്തിൽ ആദരിക്കപ്പെട്ട ഒരേയൊരു ആദിവാസി നേതാവും ഇദ്ദേഹം മാത്രമാണ്.[3]
ജ്ഞാനപീഠ ജേതാവായ മഹാശ്വേതാ ദേവിയുടെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ച "ആരണ്യേ അധികാർ"(1979) എന്ന നോവലിലെ കേന്ദ്രകഥാപാത്രമാണ് ബിർസ മുണ്ഡ[4].
അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിനായി പല സ്ഥാപനങ്ങൾക്കും അദേഹത്തിന്റെ പേര് നൽകിയിട്ടുണ്ട് . ബിർസ അഗ്രികൾച്ചർ യൂണിവേഴ്സിറ്റി[5], ബിർസ മുണ്ഡ അതലെറ്റിക് സ്റ്റേഡിയം[6], ബിർസ മുണ്ഡ എയർപോട്ട്[7], തുടങ്ങിയവ അവയിൽ ചിലതാണ്.
He was lodged in Ranchi jail, for trial along with his 482 followers where he died on 9 June 1900