ബിൽ ടെറി | |
---|---|
ഫസ്റ്റ് ബേസ്മാൻ | |
Born: അറ്റ്ലാന്റ, ജോർജ്ജിയ | ഒക്ടോബർ 30, 1898|
Died: ജനുവരി 9, 1989 ജാക്സൺവില്ല, ഫ്ലോറിഡ | (പ്രായം 90)|
Batted: ഇടംകൈ | Threw: ഇടംകൈ |
MLB debut | |
സെപ്റ്റംബർr 24, 1923 for the ന്യൂ യോർക്ക് ജയന്റ്സ് | |
Last MLB appearance | |
സെപ്റ്റംബർ 22, 1936 for the ന്യൂ യോർക്ക് ജയന്റ്സ് | |
Career statistics | |
ബാറ്റിംഗ് ആവറേജ് | .341 |
ഹോം റണുകൾ | 154 |
ബാറ്റ് ചെയ്തു നേടിയ റൺസ് | 1,078 |
Teams | |
കളിക്കാരൻ എന്ന നിലയില് മാനേജർ എന്ന നിലയിൽ | |
Career highlights and awards | |
| |
Induction | 1954 |
Vote | 77.4% (thirteenth ballot) |
ബിൽ ടെറി അമേരിക്കൻ ബേസ്ബാൾ കളിക്കാരനായിരുന്നു. വില്യം ഹാരോൾഡ് ടെറി എന്നാണ് പൂർണനാമം. 1898 ഒക്ടോബർ 30-ന് അറ്റ്ലാന്റയിൽ ജനിച്ചു. 1922-ൽ ന്യൂയോർക്ക് ജയന്റ്സിൽ ഇദ്ദേഹത്തിന് അംഗത്വം ലഭിച്ചു. 14 വർഷം ജയന്റ്സിന്റെ ഫസ്റ്റ് ബേസ്മാൻ ആയിരുന്നു. ആജീവനാന്ത ബാറ്റിംഗ് ആവറേജ് 0.341 ആണ്. 5 വർഷക്കാലം ജയന്റ്സ് ടീമിന്റെ മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1937 മുതൽ 1941 വരെ കളിക്കാനിറങ്ങിയില്ലെങ്കിലും ടീം മാനേജരായി പ്രവർത്തിക്കുകയുണ്ടായി. 1933, 36, 37 വർഷങ്ങളിൽ നാഷണൽ ലീഗ് മത്സരത്തിലും 33-ൽ വേൾഡ് സീരീസിലും ജയന്റ്സിനെ നയിച്ചത് ഇദ്ദേഹമാണ്. 1954 മുതൽ 57 വരെ സൌത്ത് അറ്റ്ലാന്റിക് ലീഗിന്റെ പ്രസിഡന്റ് പദവി അലങ്കരിച്ചിട്ടുണ്ട്. 1930-ൽ നാഷണൽ ലീഗിന്റെ മോസ്റ്റ് വാല്യുയബിൽ പ്ലേയർ അവാർഡ് ലഭിച്ചു. 1989 ജനുവരി 9-ന് നിര്യാതനായി.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടെറി ബിൽ (1898-1989) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |