ബുസുലുക്സി ബോർ ദേശീയോദ്യാനം | |
---|---|
Бузулукский бор (Russian) | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
![]() Borovka River in Buzuluk forest | |
Location | സമാറ ഒബ്ലാസ്റ്റ്, ഒറെൻബർഗ് ഒബ്ലാസ്റ്റ് |
Nearest city | സമാറ |
Coordinates | 53°00′N 52°07′E / 53.000°N 52.117°E |
Area | 106,000 ഹെക്ടർ (261,932 ഏക്കർ; 1,060 കി.m2; 409 ച മൈ) |
Governing body | Ministry of Natural Resources and Environment (Russia) |
ഒറ്റപ്പെട്ടു നിൽക്കുന്നതും ഏറ്റവും ഉയരമുള്ള പൈൻ മരങ്ങൾ കാണപ്പെടുന്നതുമായ ലോകത്തിലേതന്നെ ഏറ്റവും വലിയ പൈൻ മരക്കൂട്ടമായ ബുസുലുക് പൈൻ കാട് ബുസുലുക്സി ബോർ ദേശീയോദ്യാനത്തിൽ (Russian: Бузулукский бор) ഉൾപ്പെടുന്നു.[1] വോൾഗാനദിക്ക് കിഴക്കും തെക്കുള്ള യുറാൽ പർവ്വതനിരകളിലേക്കുള്ള മലനിരകളുടെ പടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന ബുസുലുക്സി ബോർ ദേശീയോദ്യാനത്തിനുചുറ്റും കിഴക്കൻ യൂറോപ്യൻ സമതലത്തിലെ സ്റ്റെപ്പികളാണുള്ളത്.
ഏകദേശം 106,000 ഹെക്റ്റർ പ്രദേശത്ത് വ്യാപിച്ചിരിക്കുന്ന ബുസുലുസ്ക്കി ത്രികോണാകൃതിയിലുള്ള പ്രദേശമാണ്. ഇതിന് വടക്കു- തെക്കായി 53 കിലോമീറ്ററും കിഴക്ക്- പടിഞ്ഞാറായി 34 കിലോമീറ്റരും വീതം നീളവുമുണ്ട്. [2] ഈ ഉദ്യാനം 2007 ലാണ് ഔദ്യോഗികമായി ഒരു ദേശീയോദ്യാനമായി അംഗീകരിച്ചതെങ്കിലും 1800കൾ മുതൽ ഇത് ഒരു ഫോറസ്റ്റ്രി മാനേജ്‌മെന്റ് പ്രദേശമാണ്.