ലോകത്തിന്റെ മിക്ക ഭാഗത്തുമുള്ളപോലെയാണ് ബുർക്കീന ഫാസോയിലേയും വിദ്യാഭ്യാസം ക്രമീകരിച്ചിരിക്കുന്നത്. അവിടത്തെ വിദ്യാഭ്യാസത്തിനു മൂന്നു തലങ്ങളുണ്ട്. പ്രാഥമികം, സെക്കന്ററി, ഉന്നതവിദ്യാഭ്യാസം. 2008ലെ കണക്കുപ്രകാരം ബുർക്കിനോഫാസോയിൽ ആണ് ലോകത്തിലെ ഏറ്റവും താഴ്ന്ന സാക്ഷരതാശതമാനമായ 25.3% ഉള്ളത്.