വിശ്വകദ്രു നക്ഷത്രരാശിയിൽ താരാപഥങ്ങളുടെ എണ്ണം മറ്റു പ്രദേശങ്ങളെക്കാൾ വളരെ കുറഞ്ഞ തോതിൽ കാണപ്പെടുന്ന ഒരു ഭാഗമുണ്ട്. ഈ ഭാഗത്തെയാണ് ബൃഹത്‍ശൂന്യത എന്നു പറയുന്നത്. 130 കോടി പ്രകാശവർഷം വ്യാസമുള്ള ഇത് ഇതു വരെ കണ്ടെത്തിയതിൽ രണ്ടാമത്തെ മഹാശൂന്യതയാണ്.[1] ഭൂമിയിൽ നിന്നും 150 കോടി പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഈ മഹാശൂന്യത കണ്ടുപിടിച്ചത് 1988ലാണ്.[2] ഇത് ഉത്തരാർദ്ധ ഖഗോളത്തിലെ ഏറ്റവും വലിയ ശൂന്യതയാണ്.