ബേ ഓവൽ ക്രിക്കറ്റ് ഗ്രൗണ്ട്

ബേ ഓവൽ
ഗ്രൗണ്ടിന്റെ വിവരണം
സ്ഥാനംടൗരാംഗ, മൗണ്ട് മൗങനൂയി,
ന്യൂസിലൻഡ്
സ്ഥാപിതം2007
ഇരിപ്പിടങ്ങളുടെ എണ്ണം10,000
End names
n/a
അന്തർദ്ദേശീയ വിവരങ്ങൾ
ആദ്യ ഏകദിനം28 January 2014: കാനഡ v നെതർലന്റ്സ്
അവസാന ഏകദിനം5 January 2016: ന്യൂസിലൻഡ് v ശ്രീലങ്ക
ആദ്യ അന്താരാഷ്ട്ര ടി207 January 2016: ന്യൂസിലൻഡ് v ശ്രീലങ്ക
Domestic team information
Northern Districts Women (2005–present)
Northern Districts (1987–present)

ന്യൂസിലൻഡിലെ ടൗരാംഗയിലെ മൗണ്ട് മൗൻഗനൂയിൽ സ്ഥിതി ചെയ്യുന്ന ഒരു രാജ്യാന്തര ക്രിക്കറ്റ് മൈതാനമാണ് ബേ ഓവൽ. പ്രാദേശികമായി ബ്ലെയ്ക്ക് പാർക്ക് എന്നാണ് ഈ മൈതാനം അറിയപ്പെടുന്നത്[1]. 2007ലാണ് ഈ മൈതാനത്തിന്റെ നിർമ്മാണം പൂർത്തിയായത്. 10,000 പേരെ ഒരെ സമയം ബേ ഒവലിൽ ഉൾക്കൊള്ളാൻ കഴിയും. 2014ൽ കാനഡയും സ്കോട്ലന്റും തമ്മിൽ നടന്ന ലോകകപ്പ് യോഗ്യതാ മൽസരങ്ങളാണ് ഈ മൈതാനത്ത് നടന്ന അദ്യ രാജ്യാന്തര ക്രിക്കറ്റ് മൽസരം. ഏകദിന, ട്വന്റി 20 മൽസരങ്ങൾക്കാണ് ഈ മൈതാനം ആതിഥേയത്വം വഹിക്കാറുള്ളത്. ആഭ്യന്തര ക്രിക്കറ്റിൽ നോർത്തേൺ ഡിസ്ട്രിക്ട്സ് ടീമിന്റെ ഹോം ഗ്രൗണ്ടാണിത്[2].

അവലംബം

[തിരുത്തുക]
  1. "Ground profile: Blake Park". CricketArchive. Retrieved 4 November 2011.
  2. "Women's New Zealand Domestic League Matches played on Blake Park, Mount Maunganui". CricketArchive. Retrieved 4 November 2011.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]