ബേർഡ്-ഫ്ളവർ ചിത്രരചന | |||||||
Chinese name | |||||||
---|---|---|---|---|---|---|---|
Traditional Chinese | 花鳥畫 | ||||||
Simplified Chinese | 花鸟画 | ||||||
| |||||||
Vietnamese name | |||||||
Vietnamese alphabet | Hoa điểu hoạ | ||||||
Chữ Hán | 花鳥畫 | ||||||
Korean name | |||||||
Hangul | 화조화 | ||||||
Hanja | 花鳥畵 | ||||||
Revised Romanization | hwajohwa | ||||||
McCune–Reischauer | hwajohwa | ||||||
Japanese name | |||||||
Kanji | 花鳥画 | ||||||
|
ബേർഡ്-ഫ്ളവർ പെയിന്റിംഗ് (ചൈനീസ് 花鸟画) ഒരു ചൈനീസ് ചിത്രകലാ രീതിയാണ്. കൂടുതലും പക്ഷികളും പൂക്കളും ആണ് ഇതിലെ വിഷയമായി നൽകിയിരിക്കുന്നത്. ചൈനീസ് ചിത്രകലയിലെ പണ്ഡിതരെന്നു വിശേഷിപ്പിക്കുന്ന കലാകാരന്മാരുടെ ശൈലിയുടെ ഒരു ഭാഗമായി വികസിച്ച ഒരു ചിത്രകലാ രീതിയായിരുന്നു ഇത്.
ചൈനയിലെ പാരമ്പര്യചിത്രകലയിൽ കാണപ്പെടുന്ന പക്ഷികൾ, മത്സ്യങ്ങൾ, പ്രാണികൾ എന്നിവയെല്ലാം 'ബേർഡ്-ഫ്ളവർ ചിത്രകലയിലൂടെയും ശേഖരിക്കപ്പെട്ടിരിക്കുന്നു. (പരമ്പരാഗത ചൈനീസ്: 花 魚蟲, ലളിതമായ ചൈനീസ്: 花鸟 鱼虫 ഹു , നിയൂ, യൌ, ചോങ് ). പൂക്കൾ (സസ്യങ്ങൾ), മത്സ്യം, ഷഡ്പദങ്ങൾ, പക്ഷികൾ, വളർത്തു മൃഗങ്ങൾ (നായകൾ, പൂച്ചകൾ) തുടങ്ങിയ വൈവിധ്യമാർന്ന പ്രകൃതി വിഷയങ്ങളെ ഈ രീതിയിലൂടെ കൂടുതൽ ചിത്രീകരിച്ചിരിക്കുന്നു.
ഹുവാൻണിയോ ഹുവ (花畫畫 ) അല്ലെങ്കിൽ "ബേർഡ്-ഫ്ളവർ പെയിന്റിംഗ്" പൂർണ്ണമായും പത്താം നൂറ്റാണ്ടിലെ ചൈനയിലെ ചിത്രകലാരീതിയായിരുന്നു. ഹുവാംഗ് ക്വാൻ哳 㥳 (900 - 965), ക്യു സിയ徐 熙 (937-975) എന്നിവരായിരുന്നു കൂടുതലും ഈ ശൈലിയെ പ്രതിനിധീകരിച്ചിരുന്നത്. അവർ രണ്ട് സ്കൂളുകളുടെ മാസ്റ്റേഴ്സായിരുന്നു. ആദ്യ സ്കൂൾ നയിച്ചിരുന്നത് ഹുവാങ് ക്വാൻ (ചക്രവർത്തിയുടെ ചിത്രകാരൻ) ആയിരുന്നു. ബ്രഷ് വർക്കിന് ഒരു "ഔട്ട്ലൈയിൻ"( gongbi ) രീതിയാണ് അവലംബിച്ചിരുന്നതെങ്കിലും അതീവ ശ്രദ്ധ ചെലുത്തി കൃത്യമായ രൂപരേഖയിൽ കടുത്തനിറങ്ങൾ നൽകിയിരുന്നു. Xu Xi നയിച്ചിരുന്ന മറ്റൊരു സ്കൂളിൽ (ഒരിക്കലും ഔദ്യോഗിക പദവിയിൽ പ്രവേശിച്ചിട്ടില്ല), ഇങ്ക് വാഷ് പെയിന്റിംഗ് ആണ് സാധാരണയായി ഉപയോഗിച്ചിരുന്നത്.[2]
പതിനാലാം നൂറ്റാണ്ടിലെ മുറോമാക്കി കാലഘട്ടത്തിൽ ജപ്പാനിലെ ചിത്രകലയിൽ പക്ഷികളുടെയും പൂക്കളുടെയും രൂപങ്ങൾ ചിത്രീകരിക്കുകയും അവർ അതിന്റെ തനതായ ശൈലി വികസിപ്പിച്ചെടുക്കുകയും ചെയ്തിരുന്നു. യൂക്കിയൊ-ഇ വുഡ്ബ്ളോക്ക് പ്രിന്റിംഗിലും പ്രത്യക്ഷപ്പെട്ട ഈ ശൈലി കച്ചോ-ഇ (花絵 絵) എന്നറിയപ്പെട്ടിരുന്നു. പ്രത്യേകിച്ച് ഷിൻ ഹംഗാ പ്രസ്ഥാനം മൈജി കാലഘട്ടത്തിൽ ഈ രീതിയിൽ നിരവധി ചിത്രങ്ങൾ സൃഷ്ടിക്കാൻ ആരംഭിച്ചിരുന്നു. ഓഖറ കോസൻ (1877-1945), ഇതോ സോസൻ ( 1884- ), ഇമാവോ കീനീൻ (1845-1924) എന്നിവരോടൊപ്പം മറ്റു ചിത്രകാരന്മാർ നിരവധി ചിത്രങ്ങൾ സൃഷ്ടിച്ചു.[3][4]