ബൊൻബീബി, സുന്ദർബൻ നിവാസികളുടെ ഒരു ആരാധനാ മൂർത്തിയാണ്[1]. ജാതിമതഭേദമെന്യെ, ഹിന്ദുക്കളും ഇസ്ലാം മതവിശ്വാസികളും, ക്രൈസ്തവരും, ഗോത്രവർഗക്കാരും bahumanikkunna ബൊൻബീബിയുടെ മറ്റുപേരുകളാണ് ബൊൻചണ്ഡി, ബൊൻദേബി, വ്യാഘ്രദേവി എന്നിവ. സുന്ദർബനിലെ മനുഷ്യഭോജിയായ കടുവയിൽ നിന്ന് ബൊൻബീബി ജനങ്ങളെ സംരക്ഷിക്കുന്നു എന്നതാണ് സങ്കല്പം[2].
ഇബ്രാഹിം തന്റെ ആദ്യഭാര്യ ഗുലാൽബായിയെ ഗർഭാവസ്ഥയിൽ കാട്ടിലുപേക്ഷിച്ചു. ഗുലാൽബായിക്ക് ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നു, ബൊൻബീബിയും ഷാ ജംഗ്ലിയും. അവർ കാട്ടുമൃഗങ്ങളോടൊപ്പം കാടിന്റെ മക്കളായി വളർന്നു. സുന്ദർബൻ പ്രദേശം അടക്കിവാണിരുന്ന ദക്ഷിൺ റായ് , കടുവയുടെ രൂപം പൂണ്ട് മനുഷ്യരെ കൊന്നു തിന്നാൻ തുടങ്ങി. ഈ ഭീകരതക്ക് അറുതി വരുത്താനായി അള്ളാ തെരഞ്ഞെടുത്തത് ബൊൻബീബിയെ ആയിരുന്നു. ബൊൻബീബിയും ഷാജംഗ്ലിയും സുന്ദർബൻ നിവാസികൾക്ക് രക്ഷയായി സദാ കാവൽനിൽക്കുന്നുവെന്നാണ് സ്ഥലവാസികളുടെ വിശ്വാസം[1]. ഈ കഥയുടെ മറ്റു ചെല വകഭേദങ്ങളും പ്രചാരത്തിലുണ്ട്.[3]
അവിൽ, പൊരി മലര്, പഴങ്ങൾ എന്നിവയാണ് ബൊൻബീക്ക് നിവേദിക്കാറ്. ബലി പതിവില്ല. പൗഷ സംക്രാന്തിയും വസന്ത പഞ്ചമിയും സവിശേഷദിനങ്ങളാണ്. ബൊൻബീബിയുടെ ആടയാഭരണങ്ങൾ ഹൈന്ദവരീതിയിലും സഹോദരൻ ഷാ ജംഗ്ലിയുടേത് ഇസ്ലാം രീതിയിലുമാണ്. മൗലവിയാണ് ബൊൻബീബിർ ജൊഹർനാമ ( ബൊൻബീബിയുടെ മഹാദ്ഭുതങ്ങൾ) ചൊല്ലിക്കേൾപിക്കാറുള്ളത്[4].
{{cite book}}
: CS1 maint: publisher location (link)