ബോംബെ സഹോദരിമാർ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
വിഭാഗങ്ങൾ | Carnatic music |
തൊഴിൽ(കൾ) | Classical Vocalist, Duo singers |
കർണ്ണാടകസംഗീതരംഗത്തെ വായ്പ്പാട്ടുകാരായ മലയാളി സഹോദരിമാരാണ് ബോംബെ സഹോദരിമാർ എന്നറിയപ്പെടുന്ന സി. സരോജയും സി. ലളിതയും.[1]
തൃശൂരിൽ മുക്താംബാളിന്റെയും ചിദംബരം അയ്യരുടെയും മക്കളായിട്ടാണ് സരോജയും ലളിതയും ജനിച്ചത്. മുംബൈയിൽ ആണ് ഇവർ വളർന്നത്. ദില്ലി സർവ്വകലാശാലയിൽ നിന്നും ഇവർ ബിരുദം നേടി. എച്. എ. എസ്. മണി, മുസിരി സുബ്രഹ്മണ്യ അയ്യർ, ടി. കെ. ഗോവിന്ദറാവു എന്നിവരുടെ അടുത്തുനിന്ന് ഇവർ സംഗീതം അഭ്യസിച്ചു.[2][3]
1950 -കളിൽ കർണ്ണാടകസംഗീതരംഗത്ത് രൂപംകൊണ്ട രണ്ടുപേർ ഒരുമിച്ചുപാടുന്നരീതി അവലംബിച്ച രാധജയലക്ഷ്മി, ശൂലമംഗലം സഹോദരിമാർ,[4] എന്നിവരെപ്പോലെ സരോജയും ലളിതയും ഒരുമിച്ചുപാടിത്തുടങ്ങി. ലളിതഗാനങ്ങൾ പാടിത്തുടങ്ങിയ അവർ പതിയെ ശാസ്ത്രീയസംഗീതത്തിലേക്കു ചുവടുമാറി. സംസ്കൃതം, കന്നഡ, തെലുഗു, തമിഴ്, മലയാളം, ഹിന്ദി, മറാത്തി എന്നിങ്ങനെ വിവിധഭാഷകളിൽ ഇവർ ഗാനങ്ങൾ ആലപിക്കാറുണ്ട്.[5] യുവഗായകരെ പ്രോൽസാഹിപ്പിക്കാൻ ഇവർ എൻഡോവ്‌മെന്റുകളും സ്കോളർഷിപ്പുകളും ഏർപ്പെടുത്തിയ നിലയിൽ ഇവർ ശ്രദ്ധേയരാണ്.[6]
{{cite news}}
: |last1=
has generic name (help)