ബോയിംഗ് ബോയിംഗ് | |
---|---|
![]() | |
സംവിധാനം | പ്രിയദർശൻ |
നിർമ്മാണം | എവർഷൈൻ പ്രൊഡക്ഷൻസ് |
കഥ | പ്രിയദർശൻ |
തിരക്കഥ |
|
അഭിനേതാക്കൾ | മോഹൻലാൽ മുകേഷ് ജഗതി ശ്രീകുമാർ ലിസി |
സംഗീതം | രഘുകുമാർ |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഛായാഗ്രഹണം | എസ്. കുമാർ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | എവർഷൈൻ പ്രൊഡക്ഷൻസ് |
വിതരണം | എവർഷൈൻ റിലീസ് |
റിലീസിങ് തീയതി | 1985 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 110 മിനിറ്റ് |
പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ, മുകേഷ്, ജഗതി ശ്രീകുമാർ, ലിസി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1985-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ബോയിംഗ് ബോയിംഗ്. എവർഷൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എവർഷൈൻ പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് എവർഷൈൻ ആണ്. 1965-ൽ ഹോളിവുഡിൽ പുറത്തിറങ്ങിയ ഇതേ പേരിലുള്ള ചലച്ചിത്രമാണ് പ്രിയദർശൻ മലയാളത്തിൽ പുനർനിർമ്മിച്ചത്. 2005-ൽ പ്രിയദർശൻ തന്നെ ഗരം മസാല എന്ന പേരിൽ ഹിന്ദിയിലേക്കും ഈ ചിത്രം പുനർനിർമ്മാണം നടത്തി.[1] കഥ, തിരക്കഥ എന്നിവയെല്ലാം നിർവ്വഹിച്ചത് പ്രിയദർശൻ ആണ്. സംഭാഷണം രചിച്ചത് ശ്രീനിവാസൻ.
നടൻ ശങ്കർ ഈ ചിത്രത്തിൽ ഒരു സംഘട്ട്ന സീനിൽ ഗസ്റ്റ് റോളിൽ അഭിനയിച്ചു.
മങ്കൊമ്പ് ഗോപാലകൃഷ്ണൻ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് രഘുകുമാർ ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയത് കെ.ജെ. ജോയ്.