ബിഷപ് മാർ ബോസ്കോ പുത്തൂർ | |
---|---|
മെൽബൺ സീറോ മലബാർ രൂപതയുടെ മുൻ മെത്രാൻ, എറണാകുളം-അങ്കമാലി അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ | |
വൈദിക പട്ടത്വം | 27 March 1971 |
മെത്രാഭിഷേകം | 13 February 2010 |
വ്യക്തി വിവരങ്ങൾ | |
ജനനം | [1] Parappur, Thrissur, Kerala | മേയ് 28, 1946
വിഭാഗം | Syro-Malabar Catholic Church |
മാതാപിതാക്കൾ | Anthony Puthur |
വിദ്യാകേന്ദ്രം | St Johns' High School Parappur |
സീറോ മലബാർ സഭയിലെ മെൽബൺ രൂപതയുടെ മുൻമെത്രാനാണ് മോൺ ബോസ്കോ പുത്തൂർ.[2] സഭയുടെ ചരിത്രത്തിൽ ആദ്യമായി നിയമിതനായ കൂരിയ മെത്രാനുമായിരുന്നു ഇദ്ദേഹം[3][4][5]. ഇദ്ദേഹം മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയുടെ റെക്ടറായിരുന്നു. എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്ന മാർ വർക്കി വിതയത്തിലിന്റെ മരണാന്തരം അതിരൂപതയുടെ ഭരണചുമതല ഇദ്ദേഹത്തിനായിരുന്നു [6].
തൃശ്ശൂർ ജില്ലയിൽ തൃശൂർ അതിരൂപതയിലെ പറപ്പൂർ ഇടവകയിൽ 1946 മേയ് 28-ന് ജനിച്ചു. 1971 മാർച്ച് 27-ന് പൗരോഹിത്യം സ്വീകരിച്ച് ബോസ്കോ ആലുവയിലും റോമിലുമായി പഠനം പൂർത്തിയാക്കി. ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. ആലുവ മംഗലപ്പുഴ സെമിനാരിയിൽ പ്രൊഫസറായി സേവനമനുഷ്ഠിച്ചിരുന്നു. തൃശൂർ അതിരൂപത വികാരി ജനറൽ, മൗണ്ട് സെന്റ് തോമസിൽ ലിറ്റർജിക്കൽ റിസേർച്ച് സെന്റർ എക്‌സ്‌ക്യൂട്ടീവ് ഡയറക്ടർ എന്നീ പദവികളും ഇദ്ദേഹം വഹിച്ചിരുന്നു.