ബ്രാഹ എറ്റിംഗർ

ബ്രാഹ എറ്റിംഗർ
ബ്രാഹ എറ്റിംഗർ
ജനനം (1948-03-23) 23 മാർച്ച് 1948  (76 വയസ്സ്)
ടെൽ അവീവ്, ഇസ്രായേൽ
തൊഴിൽചിത്രകാരി, സൈക്കോ അനലിസ്റ്റ്
അറിയപ്പെടുന്നത്'മെട്രിക്സിയൽ ഗെയ്സ്' മെട്രിക്സിയൽ ടൈം,

ചിത്രകാരിയും സൈക്കോ അനലിസ്റ്റും കലാ സൈദ്ധാന്തികയുമാണ് ബ്രാഹ എറ്റിംഗർ (ജനനം: 1948, ടെൽ അവീവ്, ഇസ്രയേൽ). ഫ്രഞ്ച് - ഇസ്രയേലി കലാരംഗത്തെ പ്രമുഖയാണ് അവർ. എൺപതുകളിലും തൊണ്ണൂറുകളിലും ബ്രാഹ മുന്നോട്ടു വച്ച കലാ സിദ്ധാന്തങ്ങൾ സമകാലീന യൂറോപ്യൻ ചിത്രകലയെയും കലാവിമർശനം, ഫെമിനിസം, ഫിലിം തിയറി, സൈക്കോ അനാലിസിസ്, സൗന്ദര്യശാസ്ത്രം[1]ജൻഡർ പഠനം എന്നിവയേയും സ്വാധീനിച്ചിട്ടുണ്ട്.[2].[3] പാരീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബ്രാഹയുടെ അമൂർത്തവും ബിംബ സമൃദ്ധവുമായ രചനകൾ, യുദ്ധം, മാനസികാഘാതം, ക്ഷാമം തുടങ്ങിയവയോടുള്ള അവരുടെ വ്യക്തിപരവും ചരിത്രപരവുമായ പ്രതികരണങ്ങളാണ്.[4][5]

ജീവിതരേഖ

[തിരുത്തുക]

ബ്രാഹ എറ്റിംഗർ ഇസ്രയേലിലെ ടെൽ അവീവിൽ ജനിച്ചു. [6] ഹീബ്രു സർവകലാശാലയിൽ നിന്ന് ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടി. വിവാഹത്തിന് ശേഷം ലണ്ടനിൽ മനശാസ്ത്രജ്ഞയായി പ്രവർത്തിച്ചു. 1979 ൽ വീണ്ടും ഇസ്രയേലിലേക്കു മടങ്ങി. കുട്ടിക്കാലം അവർ മുതലേ വരയ്ക്കുമായിരുന്നെങ്കിലും 1981 മുതലാണ് ചിത്രകലയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത്. ചിത്രകല മുഖ്യ ജീവിതോപാധിയാക്കാൻ നിശ്ചയിച്ച് പാരീസിലേക്കു മാറി. സ്വിറ്റ്സർലന്റ് യൂറോപ്യൻ ഗ്രാജുവേറ്റ് സ്കൂളിൽ പ്രൊഫസറായി പ്രവർത്തിക്കുന്ന ബ്രാഹ, ഫ്രഞ്ച് ഫെമിനിസം, ഭിന്ന ലൈംഗികത എന്നീ മേഖലകളിലെ പ്രബല സൈദ്ധാന്തികയാണ്. അബോധ മനസ്സും കലയും 'മെട്രിക്സിയൽ ഗെയ്സ്' മെട്രിക്സിയൽ ടൈം, തുടങ്ങി നിരവധി ആശയങ്ങൾ അവതരിപ്പിച്ചു. ഈ ആശയങ്ങൾ സ്ത്രീ ശരീര – മനസ്സിനെയും മനുഷ്യനെയും സംബന്ധിക്കുന്ന പുതിയ മനസ്സിലാക്കലുകൾക്ക് വഴിതെളിച്ചു.

ബ്രാഹ എടുത്ത ല്യോതാർദിന്റെ നിശ്ചലചിത്രം

ഫോട്ടോഗ്രാഫർ എന്ന നിലയിലും പ്രസിദ്ധയാണ് ബ്രാഹ. ഴാങ് ഫ്രാങ്കോയിസ് ല്യോതാർദ്, എഡ്മണ്ട് ജേബ്സ്, റോബർട്ട് ഡെസിനോ തുടങ്ങിയ കലാരംഗത്തെ പ്രമുഖരുടെ നിശ്ചല ചിത്രങ്ങൾ ധാരാളം മാസികകളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

നിരവധി അന്താരാഷ്ട്ര പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

പ്രദർശനങ്ങൾ

[തിരുത്തുക]
Bracha Ettinger, Painting: Matrix — Family Album series n.3, 2001.

"പിയത്ത – യൂറിഡിസ് - മെഡൂസ", യു.ബി.ആൻഡേഴ്സൺ ഗാലറി, ബഫല്ലോ, (2018); സിലേഷ്യൻ മ്യൂസിയം,; "യൂറിഡിസ് - മെഡൂസ " 14ാം ഇസ്താൻബൂൾ ബിനലെ (2015). മ്യൂസിയെ ഓഫ് ദ സിറ്റി ഓഫ് സെന്റ് പീറ്റേഴ്സ്ബർഗ്(2013). ഫ്രോയിഡ് മ്യൂസിയം, ലണ്ടൻ (2009). ഫിന്നിഷ് അക്കാദമി ഓഫ് ഫൈൻ ആർട്സ്, ഹെൽസിങ്കി (2009). ജി. പൊള്ളോക്ക് എഡിറ്റ് ചെയ്ത് രണ്ട് വോള്യം ഉപന്യാസങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

കൊച്ചി മുസിരിസ് ബിനാലെ 2018

[തിരുത്തുക]

ഒരു സിദ്ധാന്തവാദി, മനഃശാസ്ത്രജ്ഞ, കലാകാരി, സ്ത്രീസ്വാതന്ത്ര്യവാദി എന്നിങ്ങനെയുള്ള അവരുടെ വ്യത്യസ്തമാനങ്ങളെ അവതരിപ്പിക്കുന്നതാണ് ബിനാലെയിലെ എറ്റിംഗറുടെ "പിയത്ത – യൂറിഡിസ് - മെഡൂസ" എന്ന സൃഷ്ടി.[7] തനിക്ക് രചന നടത്തുവാൻ പാകത്തിന് ശൂന്യമായ പ്രതലം നിലനിൽക്കുന്നില്ലായെന്നാണ് ബ്രാഹ് എറ്റിംഗേർ വിശ്വസിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം ക്യാൻവാസും പേപ്പറും പെയിന്റും ബ്രഷുമെല്ലാം വ്യക്തിപരമായ കലാപ്രതിഭയുടെ പാട്രിയാർക്കൽ പാരമ്പര്യ ഭാരം പേറുന്നവയാണ്. സ്ത്രീയെന്ന നിലയിൽ അവർ ഏറ്റുമുട്ടേണ്ടി വരുന്ന ആ ഘടകത്തെ 'മെട്രിക്സിയൽ ഗെയ്സ്' എന്നാണവർ നാമകരണം ചെയ്തിരിക്കുന്നത്.

അവരുടെ വ്യത്യസ്തമായ ഈ ഭാവങ്ങൾക്കിടയിൽ മധ്യസ്ഥത വഹി ക്കുന്നതാണ് അവരുടെ പെയിന്റിങ്ങുകളും നോട്ട് പുസ്തകങ്ങളും. തകരാറായ ഒരു ഫോട്ടോകോപ്പി യന്ത്രത്തിലുടെ യാന്ത്രികമായി പുനർസൃഷ്ടിച്ച സ്ത്രീകളുടെ ചരിത്രപരമായ സഹനം വിഷയമായ ഫോട്ടോഗ്രാഫുകൾ ചിത്രീകരിക്കുന്ന പെയിൻറിംങ്ങുകളുടെ ശ്രേണിയാണ് എറ്റിംഗേർ അവതരിപ്പിക്കുന്നത്. സ്ത്രീപക്ഷ അനുഭവങ്ങളുടെ അടിച്ചമർത്തലുകളും ആഘാതങ്ങളും നീലയും ചുവപ്പും വയലറ്റും വരകളാൽ രേഖപ്പെടുത്തി യഥാർത്ഥ അവലംബങ്ങളോട് പ്രതികരിച്ച് ഓരോ പെയിന്റിംഗിലും അവർ വർഷങ്ങൾ തന്നെ ചെലവഴിച്ചിരിക്കുന്നു. അവർ എല്ലാ ദിവസവും ഹെബ്രായഭാഷയിലും ഫ്രഞ്ചിലും ഇംഗ്ലീഷിലും കുത്തിക്കുറിക്കുകയും കുത്തിവരയ്ക്കുകയും ചെയ്യുന്ന നോട്ട് ബുക്കും അവരുടെ കലാപ്രക്രിയയിലേയ്ക്ക് തുറന്നുവെച്ച ജാലകമാണ്.[8]

അവലംബം

[തിരുത്തുക]
  1. see also Jean-François Lyotard, the sublime
  2. Griselda Pollock, Encounters in the Virtual Feminist Museum. Routledge, 2007
  3. "Diotima and the Matrixial Transference." In: Van der Merwe, C. N., and Viljoen, H., eds. Across the Threshold. New York: Peter Lang, 2007. ISBN 978-1-4331-0002-4
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-07. Retrieved 2019-02-24.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-06. Retrieved 2019-02-24.
  6. Library of Congress Name Authority File
  7. https://www.thehindu.com/entertainment/art/artist-bracha-lichtenberg-ettinger-whos-participating-at-the-kochi-muziris-biennale-2018-stopped-by-in-the-city-for-a-talk-on-how-art-is-the-way-towards-love-and-peace/article25798608.ece
  8. അന്യതയിൽ നിന്നും അന്യോന്യതയിലേക്ക്, കൊച്ചി മുസിരിസ് ബിനലെ 2018, കൈപ്പുസ്തകം, 2018

അധിക വായനയ്ക്ക്

[തിരുത്തുക]
  • Catherine de Zegher and Griselda Pollock (eds.), Art as Compassion. Bracha Lichtenberg Ettinger. [Monography]. Ghent: MER. Paper Kunsthalle & Brussels: ASA Publishers, 2011. ISBN 978-94-6117-008-8
  • Patrick le Nouene (ed.), Le Cabinet de Bracha. [English and French]. [Monography]. Musee d'Angers, 2011. ISBN 2-35293-030-8
  • Christine Buci-Glucksmann, "Le devenir-monde d'Eurydice", published to coincide with the project "Capturing the Moving Mind", Paris: BLE Atelier, 2005. Trans. Eurydice's Becoming-World and reprinted as brochure for "The Aerials of Sublime Transscapes", Breda: Lokaal 01, 2008.
  • Dorota Glowacka, "Lyotard and Eurydice: The Anamnesis of the Feminine." In: Gender After Lyotard. Ed. Margaret Grebowicz. NY: Suny Press, 2007. ISBN 978-0-7914-6956-9.
  • Griselda Pollock, Ch. 6: "The Graces of Catastrophe". in: Encounters in the Virtual Feminist Museum: Time, Space and the Archive. Routledge, 2007. ISBN 0-415-41374-5.
  • Sofie Van Loo, "Eros and Erotiek" in ThRu1. Text / catalogue for virtual solo exhibition at Lokaal01, Antwerp, 2007. [1].
  • Brigid Doherty, "Dwelling on Spaces". In: Women Artists as the Millennium. Edited by Carol Armstrong and Catherine de Zegher. Cambridge Massachusetts: October Books, MIT Press, 2006. ISBN 978-0-262-01226-3.
  • Griselda Pollock, "Rethinking the Artist in the Woman, The Woman in the Artist, and that Old Chestnut, the Gaze." In: Women Artists as the Millennium. Edited by Carol Armstrong and Catherine de Zegher. Cambridge Massachusetts: October Books, MIT Press, 2006. 35–83. ISBN 978-0-262-01226-3.
  • Griselda Pollock, "Beyond Oedipus. Feminist Thought, Psychoanalysis, and Mythical Figurations of the Feminine." In: Laughing with Medusa. Edited by Vanda Zajko and Miriam Leonard. Oxford University Press, 2006. 87–117. ISBN 0-19-927438-X
  • Sofie Van Loo, Gorge(l): Oppression and relief in Art. Royal Museum of Fine Arts, Antwerp & Gynaika, 2006.
  • Sofie Van Loo, "Titian and Bracha L. Ettinger: an artistic dialogue between the 16th and the 20th/21st centuries". In: Antwerp Royal Museum Annual, 2006.
  • Jean-François Lyotard (1995), "Anamnesis: Of the Visible." Theory, Culture and Society, Vol. 21(1), 2004. ISSN 0263-2764
  • Jean-François Lyotard (1993), "Scriptures: Diffracted Traces."(First version of "Anima Minima"). Theory, Culture and Society, Vol. 21(1), 2004.
  • Judith Butler, "Bracha's Eurydice. Theory, Culture and Society'", Vol. 21, 2004. ISSN 0263-2764.
  • Griselda Pollock, "Does Art Think?." In: Dana Arnold and Margaret Iverson (eds.) Art and Thought. Oxford: Basil Blackwell, 2003. ISBN 0-631-22715-6.
  • Heinz-Peter Schwerfel, "Matrix und Morpheus" in: Kino und Kunst. DuMont Literatur und Kunst Verlag, Koln. 2003. ISBN 3-8321-7214-9* Catherine de Zegher and Brian Massumi (eds.), "Bracha Lichtenberg Ettinger: The Eurydice Series". Drawing Papers, n.24. NY: The Drawing Center, 2001.
  • Brian Massumi, "Painting: The Voice of the Grain", In: Bracha Lichtenberg Ettinger: The Eurydice Series. [Catherine de Zegher and Brian Massumi (eds.)]. Drawing Papers, n.24. NY: The Drawing Center, 2001.
  • Adrian Rifkin, "... respicit Orpheus", In: Bracha Lichtenberg Ettinger: The Eurydice Series. [Catherine de Zegher and Brian Massumi (eds.)]. Drawing Papers, n.24. NY: The Drawing Center, 2001.
  • Christine Buci-Glucksmann, "Eurydice and her doubles. Painting after Auschwitz." In: Bracha Lichtenberg Ettinger: Artworking 1985–1999. Ghent-Amsterdam: Ludion & Brussels: Palais des Beaux-Arts, 2000. ISBN 90-5544-283-6
  • Griselda Pollock and Penny Florence, Looking Back to the Future: Essays by Griselda Pollock from the 1990s. G&B Arts Press, 2000. ISBN 90-5701-132-8.
  • Paul Vandenbroeck, Azetta — L'art de femmes Berberes. Paris: Flammarion, 2000. ISBN 90-5544-282-8
  • Adrien Harris, "Beyond/Outside Gender Dichotomies: New Forms of Constituting Subjectivity and Difference." Psychoanalytic Dialogues, VII:3, 1997. ISSN 1048-1885.
  • Christine Buci-Glucksmann, "Images of Absence in the Inner Space of Painting." In: Catherine de Zegher (ed.), Inside the Visible. MIT Press, Boston, 1996.
  • Griselda Pollock, 'Generations and Geographies in the Visual Arts. London: Routledge, 1996. ISBN 0-415-14128-1.
  • Rosi Huhn, "Die Passage zum Anderen: Bracha Lichtenberg Ettingers äesthetisches Konzept der Matrix und Metramorphose", In: Silvia Baumgart (Hrsg), Denkräum. Zwischen Kunst und Wissenschaft. Reimer, Berlin, 1993. ISBN 3-496-01097-5.
  • Rosi Huhn, Bracha L. Ettinger: La folie de la raison / Wahnsinn der Vernunft. Goethe Institut, Paris, 1990.
  • Bracha L. Ettinger, "From transference to the aesthetic paradigm: a conversation with Felix Guattari." Reprinted in Brian Massumi (ed.), A Shock to Thought. Expression after Deleuze and Guattari. London & NY: Routeledge, 2002. ISBN 0-415-23804-8.
  • Fintan Walsh, "From Enthusiasm to Encounter-Event: Bracha L. Ettinger, Samuel Beckett, and the Theatre of Affect. Parallax, 17:2 (2011), pp. 110–123.

പുറം കണ്ണികൾ

[തിരുത്തുക]