ബ്രിട്ടണിൽ 1750നും 1850നും ഇടയ്ക്ക് കാർഷികപ്രവർത്തനങ്ങളിലുണ്ടായ വിപ്ലവകരമായ പുരോഗതിയെയാണ് ബ്രിട്ടണിലെ കാർഷിക വിപ്ലവം അല്ലെങ്കിൽ രണ്ടാം കാർഷികവിപ്ലവം എന്ന പേരിലറിയപ്പെടുന്നത്. പുതിയ ഭൂവിനിയോഗം, ആധുനിക കൃഷി സമ്പ്രദായങ്ങൾ, എന്നിവ പുരോഗമിച്ചതോടെ ഉത്പാദനത്തിൽ വലിയ വളർച്ചയുണ്ടായി. കാർഷിക ഉൽപാദനം ജനസംഖ്യയേക്കാൾ വേഗത്തിൽ വളർന്നു, അതിനുശേഷം ബ്രിട്ടണിലെ ഉൽപാദനക്ഷമത ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കിലായി. ഭക്ഷ്യവിതരണത്തിലെ ഈ വർധന ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജനസംഖ്യ അതിവേഗം വളരാൻ കാരണമായി, 1700 ലെ 5.5 ദശലക്ഷത്തിൽ നിന്ന് ജനസംഖ്യ 1801 ഓടെ 9 ദശലക്ഷത്തിലധികമായി. ആഭ്യന്തര ഉത്പാദനം പത്തൊൻപതാം നൂറ്റാണ്ടിൽ ഭക്ഷ്യ ഇറക്കുമതിയിൽ വർദ്ധനവുണ്ടാക്കിയെങ്കിലും ജനസംഖ്യ മൂന്നിരട്ടിയായി വർദ്ധിച്ചു 35 ദശലക്ഷത്തിലധികം ആയി.[1]
സാമൂഹികവും സാമ്പത്തികവും കാർഷികവുമായ സാങ്കേതിക മാറ്റങ്ങളുടെ സങ്കീർണ്ണമായ ഇടപെടലിന്റെ ഫലമാണ് ബ്രിട്ടീഷ് കാർഷിക വിപ്ലവം. ഇതിലെ പ്രധാന സംഭവവികാസങ്ങളും കണ്ടെത്തലുകളും താഴെക്കൊടുക്കുന്നു:[2]