ബ്രൂസ് അർഡെൻ (ജനനം 1927ൽ മിന്നെസോട്ടയിലെ മിന്നിയപോളിസ് ) ഒരു അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനാണ്.
അർഡെൻ അമേരിക്കൻ നാവികസേനയിൽ രണ്ടാം ലോകമഹായുദ്ധ സമയത്ത് കാലിഫോർണിയ, ചിക്കാഗോ, കൊഡിയാക്ക്, അലാസ്ക്ക എന്നിവടങ്ങളിൽ മൂന്നാം ക്ലാസ് റഡാർ ടെക്നീഷ്യനായി ചേർന്നു.
1949ൽ Purdue University നിന്ന് BS(EE) ബിരുദം നേടി. 1950ൽ ജനറൽ മോട്ടേഴ്സിന്റെ അല്ലിസൺ വിഭാഗത്തിലെ ഐബിഎംന്റെ ഹൈബ്രിഡ് പ്രോഗ്രാംഡ് കമ്പ്യൂട്ടർ/ കാൽക്കുലേറ്ററിലെ വയറിംഗിനും പ്രോഗ്രാമിനുമൊപ്പം അദ്ദേഹം തന്റെ കമ്പ്യൂട്ടിംഗ് പ്രവൃത്തികൾ ആരംഭിച്ചു. മിഷിഗൺ സർവ്വകലാശാലയിലെ വില്ലോ റൺ ലബോറട്ടറിയിൽ ഉപയോഗിച്ചിരുന്ന സ്റ്റാൻഡേർഡ് ഈസ്റ്റേൺ ഓട്ടോമാറ്റിക്ക് കമ്പ്യൂട്ടറിൽ കണക്കുകൂട്ടലുകൾ നടത്താനായി ഒരു പ്രൊഗ്രാമറായി കുറച്ചു കാലം അദ്ദേഹം ചെലവഴിച്ചു.
മിഷിഗണിലെ സർവ്വകലാശാലയിലെ സ്റ്റാറ്റിസ്റ്റിക്കൽ റിസേർച്ച് ലബോറട്ടറിയിൽ റിസേർച്ച് അസ്സോസ്സിയേറ്റ് ആയി. പിന്നീട് സർവ്വകലാശാലയിലെ കമ്പ്യൂട്ടർ സെന്റർ 1959ൽ സ്ഥാപിച്ച ശേഷം അതിന്റെ അസ്സോസിയേറ്റ് ഡയറക്റ്ററായി. മിഷിഗണിൽ വെച്ച് IBM 650 നു വേണ്ടി GAT, [1] IBM 704/709/7090 നു വേണ്ടി MAD [2] എന്നീ കംപലറുകളുടെ സഹരചയിതാവാകുകയും ഐബിഎമ്മുമായി ധാരണയിലെത്തി IBM System/360 Model 67 computerലും [3] Michigan Terminal System (MTS) time-sharing operating system ന്റെ ആദ്യ ഘട്ടത്തിലും ഉൾപ്പെടുത്തിയ വെർച്യൽ മെമ്മറി ഫീച്ചറുകൾക്കു വേണ്ടിയുള്ള ആർക്കിടെക്ചർ തയ്യാറാക്കുകയും ചെയ്തു. [4]:12