വികസ്വര രാജ്യങ്ങളിലെ അന്ധർക്കു വെണ്ടി പ്രവർത്തിക്കുന്ന അന്തരാഷ്ട്ര സംഘടനയാണ് ബ്രൈൽ വിത്തൗട്ട് ബോർഡേർസ് (Braill Without Borders BWB).
1998ൽ തിബറ്റിലെ ലാഹ്സായിലാണ് ഇത് സ്ഥാപിതമായത്. സബ്രീയ തെൻബർക്കൻ എന്ന ജർമ്മൻ ക്കാരിയായ അന്ധവനിതയും അവരുടെ സുഹൃത്ത് നെതർലാഡ് സ്വദേശി പോൾ ക്രോൺൻബർഗുമാണ് ഇതിന്റെ സ്ഥാപകർ.
പിന്നോക്ക രാജ്യങ്ങളിലെ അന്ധർക്ക് പ്രതീക്ഷയും, നിത്യജീവിതത്തിലേക്കുള്ള പ്രായോഗിക പരിശീലനം നൽകലും,കഴിവുകളെ വികസിപ്പിക്കലുമാണ് സംഘടന ഉദ്ദേശിക്കുന്നത്. ഇതിൽ പ്രധാനം ബ്രൈൽ ഭാഷ പഠിപ്പിക്കക എന്നതാണ്. ബ്രൈൽ ലിപി നിലവില്ലില്ലാത്ത ഭാഷകളിൽ അതുണ്ടാക്കാനും BWB മുന്നിട്ടിറങ്ങുന്നു.
ടിബറ്റിനു പുറത്ത് BWBനു ശാഖയുള്ളത് ഇന്ത്യയിലാണ്.
തിരുവന്തപുരത്ത് വെള്ളയാണി കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന കാന്താരി ഇന്റ്ർ നാഷണൽ എന്ന സ്ഥാപനമാണത്. നേതൃത്വ /സംരംഭക പരിശീലന സ്ഥാപനമാണ് കാന്താരി. [1]