ബാരറ്റ് 1989 ഫെബ്രുവരി 8 ന് ബ്രിസ്ബേനിൽ ജനിച്ചു.[1]ആൽബാനി ക്രീക്ക് നീന്തൽ ക്ലബിൽ ജോൺ റോജേഴ്സ് ബാരറ്റിനെ പരിശീലിപ്പിച്ചു. [4]2006-ലെ ഷാങ്ഹായിയിൽ നടന്ന ലോക ഷോർട്ട് കോഴ്‌സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 4 × 200 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ സ്വർണ്ണവും 400 മീറ്റർ ഫ്രീസ്റ്റൈലിൽ ഒരു വെള്ളി മെഡലും നേടി.[5]2007-ൽ 400 മീറ്റർ ഫ്രീസ്റ്റൈലിൽ ട്രേസി വിഖാമിന്റെ 29 വർഷത്തെ റെക്കോർഡ് തകർത്തപ്പോൾ ഓസ്ട്രേലിയൻ വനിതകൾക്കുള്ള നീന്തലിൽ ഏറ്റവും പഴയ റെക്കോർഡ് അവർ തകർത്തു.[6]2008-ലെ ഒളിമ്പിക് ഗെയിംസിൽ വനിതകളുടെ 200 മീറ്റർ, 400 മീറ്റർ ഫ്രീസ്റ്റൈൽ ഇനങ്ങളിൽ ബാരറ്റ് മത്സരിച്ചു. വനിതകളുടെ 4 × 200 മീറ്റർ ഫ്രീസ്റ്റൈൽ റിലേ ടീമിന്റെ ഭാഗമായിരുന്ന അവർ, ഫൈനലിൽ സ്വർണം നേടി. മുമ്പത്തെ ലോക റെക്കോർഡ് ആറ് സെക്കൻഡിൽ തകർത്തു. സ്റ്റെഫാനി റൈസിനുശേഷവുംകൈലി പാമറിനുംലിൻഡ മക്കെൻസിക്കും മുമ്പും 200 മീറ്ററിൽ അവർ നീന്തി. 2009-ൽ, അവർക്ക് മെഡൽ ഓഫ് ദി ഓർഡർ ഓഫ് ഓസ്‌ട്രേലിയ "ബീജിംഗ് 2008-ലെ ഒളിമ്പിക് ഗെയിംസിൽ സ്വർണ്ണമെഡലിസ്റ്റിന്റെ കായിക സേവനത്തിനായി" ലഭിച്ചു.[2]
ലണ്ടനിൽ നടന്ന 2012-ലെ സമ്മർ ഒളിമ്പിക്സിൽ വനിതകളുടെ 200 മീറ്റർ ഫ്രീസ്റ്റൈലിൽ വെങ്കലവും 4 x 200 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ വെള്ളിയും ബാരറ്റ് നേടി.[7]
2014-ലെ കോമൺവെൽത്ത് ഗെയിംസിൽ ഓസ്‌ട്രേലിയൻ 4 x 200 മീറ്റർ ഫ്രീസ്റ്റൈൽ റിലേ ടീമിന്റെ ഭാഗമായിരുന്നു അവർ. പുതിയ ഗെയിംസ് റെക്കോർഡിൽ സ്വർണം നേടി. ഒപ്പം 200, 400 മീറ്റർ ഫ്രീസ്റ്റൈലിൽ വ്യക്തിഗത വെങ്കലവും നേടി.[8]
2016-ലെ സമ്മർ ഒളിമ്പിക്സിൽ 200 മീറ്റർ ഫ്രീസ്റ്റൈലിലും 4 × 200 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിലും ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ച് 4 x 200 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ വെള്ളി നേടി.[9][7]