ബ്ലാക്ക് ഡാലിയ | |
---|---|
![]() ഡി.വി.ഡി. പുറംചട്ട | |
സംവിധാനം | അഡ്വ. ബാബുരാജ് |
നിർമ്മാണം | എം.കെ. മുഹമ്മദ് |
രചന | ബാബുരാജ് |
അഭിനേതാക്കൾ | സുരേഷ് ഗോപി അരുൺ ബാബുരാജ് വാണി വിശ്വനാഥ് |
സംഗീതം | സയൻ അൻവർ |
ഗാനരചന | ജോഫി തരകൻ ഐ.എസ്. കുണ്ടൂർ ഡോ. ദീപക് സ്നേഹ് |
ഛായാഗ്രഹണം | പി. സുകുമാർ |
ചിത്രസംയോജനം | ഡോൺ മാക്സ് |
സ്റ്റുഡിയോ | എം.കെ. ഫിലിംസ് |
വിതരണം | വൈശാഖ റിലീസ് |
റിലീസിങ് തീയതി | 2009 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബാബുരാജിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, അരുൺ, ബാബുരാജ്,വാണി വിശ്വനാഥ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ബ്ലാക്ക് ഡാലിയ. എം.കെ. ഫിലിംസിന്റെ ബാനറിൽ എം.കെ. മുഹമ്മദ് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് വൈശാഖ റിലീസ് ആണ്. ബാബുരാജ് തന്നെയാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത്.
ജോഫി തരകൻ, ഐ.എസ്. കുണ്ടൂർ, ഡോ. ദീപക് സ്നേഹ് എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് സയൻ അൻവർ ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് രാജാമണി.