ബ്ലാക്ക് സ്നോ | |
---|---|
![]() | |
സംവിധാനം | ഷീ ഫെയ് |
നിർമ്മാണം | Yongxin Li |
രചന | Liu Heng |
അഭിനേതാക്കൾ | Cai Hongxiang |
ഛായാഗ്രഹണം | Xiao Feng |
സ്റ്റുഡിയോ | ബീജിംഗ് ഫിലിം അക്കാദമി[1] |
വിതരണം | Second Run DVD (UK) |
റിലീസിങ് തീയതി |
|
രാജ്യം | ചൈന |
ഭാഷ | മന്ദാരിൻ |
സമയദൈർഘ്യം | 107 മിനിറ്റ് |
ഷീ ഫെയ് 1990 ൽ സംവിധാനം ചെയ്ത ചൈനീസ് ചിത്രമാണ് ബ്ലാക് സ്നോ. നോവലിൽ നിന്നും പ്രമേയം ഉൾക്കൊണ്ട് തയാറാക്കിയ ചിത്രം 40 ആമത് ബർലിൻ അന്തർദേശീയ ചലച്ചിത്ര മേളയിൽ സിൽവർ ബെയർ പുരസ്കാരം നേടി.
ല്യൂ ഹെങിന്റെ നോവലിൽ നിന്നും പ്രമേയം ഉൾക്കൊണ്ട് തയ്യാറാക്കിയ ചിത്രം, ചൈനയിൽ അക്കാലത്തു നടന്ന രാഷ്ട്രീയ മാറ്റങ്ങൾ സമൂഹത്തിൽ സൃഷ്ടിച്ച ആഘാതങ്ങളുടെ കഥയാണ് പറയുന്നത്. നന്മയുടെ ലോകത്ത് നടക്കാനാഗ്രഹിക്കുന്ന നായക കഥാപാത്രങ്ങളെ സാഹചര്യങ്ങൾ തിന്മയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ഹാൻഡ് ഹെൽഡ് കാമറകൊണ്ട് ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തിലെ രംഗങ്ങൾ യഥാർഥമായ ദൃശ്യാനുഭവം നൽകുന്നു.
40 ആമത് ബർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ സിൽവർ ബെയർ പുരസ്കാരം നേടി. 2014 ൽ തിരുവനന്തപുരം അന്തർദേശീയ ചലച്ചിത്ര മേളയിൽ ജൂറി പാക്കേജിൽ ഉൾപ്പെടുത്തി പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരുന്നു. [2]