ബ്ലാക്ക് ഹിൽസ് ദേശീയ വനം | |
---|---|
Location | South Dakota and Wyoming, U.S. |
Nearest city | Rapid City, South Dakota |
Coordinates | 43°56′11″N 103°43′40″W / 43.93639°N 103.72778°W |
Area | 1,253,308 ഏക്കർ (5,071.96 കി.m2)[1] |
Established | February 22, 1897[2] |
Governing body | U.S. Forest Service |
Website | Black Hills National Forest |
ബ്ലാക്ക് ഹിൽസ് ദേശീയ വനം അമേരിക്കൻ ഐക്യനാടുകളിലെ തെക്കൻ ഡക്കോട്ട സംസ്ഥാനത്തിൻറെ തെക്കുപടിഞ്ഞാറൻ മേഖലയിലും വയോമിംഗ് സംസ്ഥാനത്തിൻറെ വടക്കുകിഴക്കൻ മേഖലകളിലുമായി വ്യാപിച്ചുകിടക്കുന്ന ഒരു ദേശീയ വനമാണ്. 1.25 ദശലക്ഷം ഏക്കറിലധികം (5,066 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുള്ള ഈ ദേശീയ വനം ഫോറസ്റ്റ് സർവീസാണ് കൈകാര്യം ചെയ്യുന്നത്. തെക്കൻ ഡക്കോട്ടയിലെ കസ്റ്ററിലാണ് ദേശീയ വനത്തിൻറെ കാര്യാലയം സ്ഥിതിചെയ്യുന്നത്. തെക്കൻ ഡക്കോട്ടയിലെ കസ്റ്റർ, റാപ്പിഡ് സിറ്റി, സ്പിയർഫിഷ് എന്നിവിടങ്ങളിലും വയോമിംഗിലെ സൺഡാൻസിലും ഇതിന് പ്രാദേശിക ജില്ലാ ഫോറസ്റ്റ് റേഞ്ച് ഓഫീസുകളുണ്ട്.[3]
പ്രധാനമായും പോണ്ടറോസ പൈൻ മരങ്ങളെ പിന്തുണയ്ക്കുന്ന, ഈ വനത്തിൽ ആസ്പൻ, ബർ ഓക്ക്, ബിർച്ച് തുടങ്ങിയ കഠിന മരങ്ങളും ഉൾപ്പെടുന്നു. താഴ്ന്ന വിതാനങ്ങളിലെ പുൽമേടുകളും ഉൾപ്പെടുന്ന ഈ വനമേഖലയിലെ തെക്കൻ ഡക്കോട്ട, വയോമിംഗ് എന്നിവിടങ്ങളിലെ ബ്ലാക്ക് ഹിൽസ് എന്നറിയപ്പെടുന്ന പർവതപ്രദേശത്തിന്റെ ഭൂരിഭാഗവും ഈ ദേശീയ വനവ്യവസ്ഥ ഉൾക്കൊള്ളുന്നു. തെക്കൻ ഡക്കോട്ടയിലെ ഏറ്റവും ഉയരം കൂടിയ പർവതവും അമേരിക്കൻ ഐക്യനാടുകളിലെ റോക്കി പർവതനിരകളുടെ കിഴക്കുള്ള ഏറ്റവും ഉയർന്ന കൊടുമുടിയുമാണ് വനാന്തർഭാഗത്ത് സ്ഥിതിചെയ്യുന്ന ബ്ലാക്ക് എൽക്ക് പീക്ക്.[4]