ഓഹരിക്കമ്പോളത്തിൽ സാധാരണ ഉപയോഗിയ്ക്കുന്ന ബൾക്ക് ഡീൽ പോലെ മറ്റൊരു സംജ്ഞയാണ് ബ്ലോക്ക് ഡീൽ.. [1] ഒരു പ്രത്യേക ജാലകത്തിലൂടെ നിശ്ചിതസമയത്ത് അതായത് രാവിലെ 9.55 മുതൽ 10.30 വരെ ഓഹരികൾ ഒരൊറ്റ കരാറിലൂടെ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ഇടപാടിനെയാണ് ബ്ലോക്ക് ഡീൽ എന്നു വിശേഷിപ്പിയ്ക്കുന്നത്.[2]
ഈ ഇടപാടിൽ 5 ലക്ഷം ഓഹരികളോ, അതോ 5 കോടി രുപയുടെ മൂല്യമോ ഉണ്ടായിരിയ്ക്കണം എന്നു വ്യവസ്ഥയുണ്ട്.[3]