ബൗദ്ധിക സ്വാതന്ത്ര്യം

ബൗദ്ധിക സ്വാതന്ത്ര്യം എന്നാൽ ചിന്താസ്വാതന്ത്ര്യവും ചിന്ത പ്രകടിപ്പിക്കുവാനുമുള്ള അവകാശവുമാണ്. ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിലെ 19അം ആർട്ടിക്കിളിൽ നിർവചിച്ചതിൻ പ്രകാരം ഇതൊരു മനുഷ്യാവകാശമാണ്.[1] ആർട്ടിക്കിൾ 19 ഇങ്ങനെ പറയുന്നു:

"സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനു എല്ലാവർക്കും അധികാരമുണ്ട്. അതായത് യാതൊരു തടസ്ഥവും കൂടാതെ അഭിപ്രായങ്ങളെ ആരായുവാനും സ്വീകരിച്ച് മറ്റുള്ളവർക്കു ഏതൊരുപാധിയിൽകൂടിയും യാതൊരതിർത്തികളെയും കണക്കാക്കാതെ എല്ലായിടത്തുമെത്തിക്കുവാനുള്ള അധികാരവുമുണ്ടെന്നു താല്പര്യം." [2]

ബൗദ്ധിക സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള ആധുനിക സങ്കൽപ്പം രൂപപ്പെട്ടത് പുസ്തക സെൻസർഷിപ്പിനെതിരായാണ്. [3]അനേകം മുന്നേറ്റ പ്രസ്ഥാനങ്ങളും ഔദ്യോഗികപദവികളും ഈ ചിന്താഗതിയെ അഭിവൃദ്ധിപ്പെടുത്തി. വായനശാലാപ്രസ്ഥാനങ്ങളും വിദ്യാഭ്യാസവും സ്വതന്ത്ര സോഫ്റ്റുവെയർ പ്രസ്ഥാനവും ഇതിനെ പ്രോത്സാഹിപ്പിച്ച ചില ഘടകങ്ങളാണ്.

പ്രശ്നങ്ങൾ

[തിരുത്തുക]

ബൗദ്ധിക സ്വാതന്ത്ര്യം വളരെയധികം മേഖലകളെ സ്പർശിക്കുന്ന ഒരു വലിയ വിഷയമാണ്. അക്കാദമിക സ്വാതന്ത്ര്യം, ഇന്റെർനെറ്റ് നിയന്ത്രണം, സെൻസർഷിപ്പ് എന്നിവ അവയിൽ ചിലതുമാത്രമാണ്.[4]

ബൗദ്ധിക സ്വാതന്ത്ര്യം ജനാധിപത്യ രാജ്യങ്ങളിൽ

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. https://www.un.org/en/documents/udhr/index.shtml#a19
  2. http://www.ohchr.org/EN/UDHR/Documents/UDHR_Translations/mjs.pdf
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-02-15. Retrieved 2014-05-28.
  4. http://www.ala.org/