രോഗകാരിയായ ഒരു ബാക്ടീരിയയാണ് ബർഖോൾടെറിയ സ്യൂഡോമല്ലെ (Burkholderia pseudomallei). സ്യൂഡോമോണസ് സ്യൂഡോമല്ലെ (Pseudomonas pseudomallei) എന്നും ഇതറിയപ്പെടുന്നു. ദണ്ഡാകൃതിയുള്ള ഇത് ഗ്രാം നെഗറ്റീവ് സ്വഭാവത്തോടുകൂടിയതും എയ്റോബിക് സവിശേഷതയുള്ളതുമാണ്[2]. ഉഷ്ണമേഖല, മിതോഷ്ണമേഖലകളിലെ മണ്ണിൽ കാണപ്പെടുന്ന ബർഖോൾടെറിയ സ്യൂഡോമല്ലെ മനുഷ്യരിലും മൃഗങ്ങളിലും മെലിയോയ്ഡോസിസ് രോഗമുണ്ടാക്കുന്നു. സസ്യങ്ങളിലും ഇത് രോഗമുണ്ടാക്കാറുണ്ട്[3]. മനുഷ്യരിൽ ഇത് ബാധിച്ചാൽ, ചികിത്സ ലഭിച്ചാൽപ്പോലും 20 മുതൽ 50 ശതമാനം വരെ മരണം സംഭവിക്കാറുണ്ട്[4].
↑Yabuuchi, E; Kosako, Y; Oyaizu, H; Yano, I; Hotta, H; Hashimoto, Y; Ezaki, T; Arakawa, M (1992). "Proposal of Burkholderia gen. nov. and transfer of seven species of the genus Pseudomonas homology group II to the new genus, with the type species Burkholderia cepacia (Palleroni and Holmes 1981) comb. nov". Microbiol Immunol. 36 (12): 1251–75. doi:10.1111/j.1348-0421.1992.tb02129.x. PMID1283774.