അദ്ദേഹം സിഡ്നിയിലുള്ളയൂണിവേഴ്സിറ്റി ഓഫ് ന്യൂ സൌത്ത് വെയിത്സിൽ ആണ് പഠിച്ചത്. 1965-ൽ അദ്ദേഹം ചരിത്രത്തിലും തത്ത്വശാസ്ത്രത്തിലും ഉന്നതബിരുദം നേടി. തുടർന്ന് നാൽപ്പതിലധികം വർഷങ്ങൾ അദ്ദേഹം ലോകമെങ്ങുമുള്ള ശലഭങ്ങളുടെ സംഗ്രഹാലയ ശേഖരങ്ങളുടെ ചിത്രങ്ങൾ എടുക്കാനും അവയെ തിരിച്ചറിയാനും ക്രോഡീകരിക്കാനുമായി ചെലവഴിച്ചു.[2][3] അദ്ദേഹം താനെടുത്ത ചിത്രങ്ങൾ മറ്റു ഗ്രന്ഥകർത്താക്കൾക്കും നൽകി.[2][4]
അദ്ദേഹം 1978-ൽ പാപുവ ന്യൂ ഗിനിയ കേന്ദ്രീകരിച്ചുള്ള ഒരു ശലഭ കള്ളക്കടത്തുവ്യാപാരം വെളിപ്പെടുത്തുന്നതിൽ സഹായിച്ചു.[6]
1982-ൽ അദ്ദേഹവും ഭാര്യയും ചേർന്ന് അദ്ദേഹത്തിന്റെയും മറ്റു പഴയ എഴുത്തുകാരുടെയും കൃതികൾ പ്രസിദ്ധീകരിക്കാനായി ഹിസ് ഹൌസ് പബ്ലിഷേർസ് എന്ന പ്രസാധന സ്ഥാപനം തുടങ്ങി.[7][8][9]
അദ്ദേഹം 2001-ൽ ഡിസ്കവറി ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിവച്ച "A Scientific Dissent from Darwinism" പ്രചാരണപ്രവർത്തനരേഖയിൽ ഒപ്പിട്ടിരുന്നു.[10] അദ്ദേഹം ജീവപരിണാമസിദ്ധാന്തത്തെ ശക്തമായി എതിർത്തിരുന്നു.[11] എന്നാൽ ഒട്ടുമിക്ക ശാസ്ത്രജ്ഞരും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ തള്ളിക്കളഞ്ഞു.[12]