ബൽ‌രാജ് പുരി

ബൽ‌രാജ് പുരി
ജനനം5 August 1928 [1]
ജമ്മു, ബ്രിട്ടീഷ് ഇന്ത്യ
മരണം30 August 2014
ജമ്മു, ഇന്ത്യ
തൊഴിൽപത്രപ്രവർത്തനം, എഴുത്തുകാരൻ
അറിയപ്പെടുന്നത്മനുഷ്യാവകാശപ്രവർത്തകൻ
ജീവിതപങ്കാളി(കൾ)സുഭാഷ് ഗുപ്ത
ബന്ധുക്കൾഎല്ലോറ പുരി (മകൾ), ലൂ പുരി (മകൻ) [1]

വസ്തുനിഷ്ഠവും പക്ഷപാത രഹിതവുമായ കാഴചപ്പാടുകൾ പുലർത്തുന്ന നിരീക്ഷകനെന്ന നിലയിൽ ശ്രദ്ധേയനായ ഇന്ത്യയിലെ ഒരു പ്രമുഖ പ്രത്രപ്രവർത്തകനും സന്നദ്ധപ്രവർത്തകനുമാണ്‌ ബൽ‌രാജ് പുരി(ജനനം:ആഗസ്റ്റ് 5 1928)[1]. ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തികൂടിയാണ്‌ ഇദ്ദേഹം. ഷൈഖ് അബ്ദുല്ലയും ഇന്ദിരാഗാന്ധിയും ഒപ്പുവെച്ച 1975 ലെ കരാറിൽ മാധ്യസ്ഥം വഹിച്ചത് ബൽ‌രാജ് പുരിയായിരുന്നു. ഇന്ത്യയിലുടനീളം പ്രത്യേകിച്ച് ഉത്തർപ്രദേശിലും ഡൽഹിയിലും മതസൗഹാർദ്ദത്തിനായി അദ്ദേഹം പ്രവർത്തിച്ചു[2]. 1964 വാഷിംഗ്ടൻ സർ‌വ്വകലാശാല(സിയാറ്റിൽ)യിൽ ഇന്ത്യൻ രാഷ്ട്രീയം പഠിപ്പിക്കുന്നതിനായി അദ്ദേഹത്തിന്‌ ക്ഷണം ലഭിക്കുകയുണ്ടായി. കശ്മീരുമായി ബന്ധപ്പെട്ട നിരവധി പഠനങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടക്കുകയുണ്ടായി[3].

2005 ൽ ഭാരത സർക്കാർ അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചു[4]. 10 ആഗസ്റ്റ് 2014-ൽ അന്തരിച്ചു[5].

ഗ്രന്ഥങ്ങൾ

[തിരുത്തുക]
  • ജെ.പി ഓൺ ജമ്മു ആൻഡ് കാശ്മീർ(2005)
  • 5000 ഇയേഴ്സ് ഓഫ് കാശ്മീർ(1997)
  • കാശ്മീർ ടുവാർഡ്സ് ഇൻസർജൻസി (1993)
  • ജമ്മു ആൻഡ് കാശ്മീർ:ട്രയംഫ് ആൻഡ് ട്രാജഡി ഓഫ് ഇന്ത്യൻ ഫെഡറലിസം (1981)
  • ജമ്മു-എ ക്ലൂ ടു കാശ്മീർ ടാൻ‌ങ‌ൾ (1966)

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "Journalist and Human Rights activist Balraj Puri passed away". The Indian Express. 30 August 2014. Retrieved 11 March 2018.
  2. "Indira continues to inspire us: Sonia Gandhi". Retrieved 2019-12-10.{{cite web}}: CS1 maint: url-status (link)
  3. "Young victims of militancy". Frontline. 30 July – 12 August 2005. Retrieved 6 December 2016.
  4. "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 15 November 2014. Retrieved 21 July 2015.
  5. "Archived copy". Archived from the original on 3 September 2014. Retrieved 30 August 2014.{{cite web}}: CS1 maint: archived copy as title (link)

പുറം കണ്ണി

[തിരുത്തുക]