ഏഴാം നൂറ്റാണ്ടിനോടടുത്ത് ഇന്ത്യയിൽ ജീവിച്ചിരുന്ന സംസ്കൃതകവിയാണ് ഭാമഹൻ.[1][2][3][4] അലങ്കാരപ്രസ്ഥാനത്തിലെ പ്രമുഖാചാര്യനാണ്. ഭാമഹന്റെ ജീവിതകാലം തിട്ടപ്പെടുത്തിയിട്ടില്ല. ആറ്, ഏഴ്, എട്ട് നൂറ്റുണ്ടുകളിലാണെന്ന് വിവിധ പക്ഷങ്ങളുണ്ട്. ദണ്ഡിക്ക് സമകാലീനനെന്നും, മുൻപെന്നും പിൻപെന്നും വിവിധപക്ഷങ്ങളുണ്ട്.
കാവ്യശാസ്ത്രസംബന്ധിതമായ വിഷയങ്ങൾ മാത്രം പ്രതിപാദിക്കാനാണ് കാവ്യഅലങ്കാരം എന്ന ഗ്രന്ഥം അദ്ദേഹം രചിച്ചത്.നനൂറോളം കാരികകൾ ഉള്ള കൃതിയാണ് കാവ്യാലങ്കാരം. ന്നാൽപതോളം അലങ്കാരങ്ങൾ അദ്ദേഹം വിവരിച്ചിട്ടുണ്ട്. വ ക്രോക്തി എല്ലാ അലങ്കാരങ്ങളുടെയും മൂലമാണെന്ന് അദ്ദേഹം പറയുന്നുണ്ട്. കാവ്യഗുണങ്ങൾ പത്തല്ല മൂന്നാണെന്ന് ആദ്യം ചുരുക്കിയതും രീതികളുടെ ദേശനാമങ്ങളെ വിഭജിച്ചതും ഭാമഹൻ ആണ്.