ഭായ് വീർ സിങ് | |
---|---|
ജനനം | [1] Amritsar, Punjab, British India | 5 ഡിസംബർ 1872
മരണം | 10 ജൂൺ 1957[1] Amritsar, Punjab, India | (പ്രായം 84)
തൊഴിൽ | Poet, short-story writer, song composer, novelist, playwright and essayist. |
ഭാഷ | Punjabi |
ദേശീയത | Sikh |
വിദ്യാഭ്യാസം | Matriculation[1] |
പഠിച്ച വിദ്യാലയം | Amritsar Church Mission School Bazar Kaserian,Amritsar[1] |
Period | 1891 |
ശ്രദ്ധേയമായ രചന(കൾ) | Sundari (1898), Bijay Singh (1899), Satwant Kaur,"Rana Surat Singh" (1905)[2] |
അവാർഡുകൾ | Sahitya Academy Award in 1955[3] and the Padma Bhushan (1956)[1][4] |
പങ്കാളി | Mata Chatar Kaur |
കുട്ടികൾ | 2 daughters |
വെബ്സൈറ്റ് | |
www |
പഞ്ചാബി കവിയും മതപണ്ഡിതനും ആയിരുന്നു വീർ സിംഗ് - ജ:ഡിസം: 6, 1972 അമൃത്സർ - മ: 10 ജൂൺ 1957).ബഹുമാനാർത്ഥം ഭായ് വീർസിങ് എന്നും അദ്ദേഹം വിളിക്കപ്പെടുന്നുണ്ട്.പഞ്ചാബി പൈതൃകസാഹിത്യപാരമ്പര്യത്തിന്റെ വളർച്ചയിൽ അദ്ദേഹത്തിനു ഗണ്യമായ സ്വാധീനമുണ്ട്.പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിന്റെ സ്ഥാപകരിൽ ഒരാളുമാണ് ഭായി വീർ സിംഗ്.
സാഹിത്യത്തിലെ സംഭാവനകളെ മുൻ നിർത്തി വീർ സിങിനു 1955 ൽ സാഹിത്യ അക്കാദമി പുരസ്കാരവും 1956 ൽ പത്മഭൂഷൺ അവാർഡും ലഭിച്ചു.[5]
1899 നവംബറിൽ അദ്ദേഹം ഖൽസ സമചാർ എന്ന പഞ്ചാബി ആഴ്ചപ്പതിപ്പ് ആരംഭിച്ചു. 1898 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഗ്യാനി ഹസാരെ സിങിന്റെ നിഘണ്ടുവിന്റെ പരിഷ്കരിച്ച പതിപ്പ് ശ്രീ ഗുരു ഗ്രന്ഥ് കോഷ്, 1927 ൽ പുന:പ്രസിദ്ധീകരിക്കുകയും ചെയ്തു. സിഖൻ ദി ഭഗത് മാല(1912), പ്രാചീൻ പന്ത് പ്രകാശ് (1914), പുരാതൻ ജൻ സഖി (1926), സാഖി പോത്തി (1950) മറ്റു കൃതികളാണ്.1927 മുതൽ 1935 വരെ പതിനാലു വോള്യങ്ങളിലായി പ്രസിദ്ധീകരിച്ച സാന്തോക് സിങ്ങിന്റെ ശ്രീ ഗുരു പ്രതാപ് സൂരജ് എന്ന ഗ്രന്ഥത്തിന്റെ വ്യാഖ്യാനമാണ് ശ്രദ്ധേയമായ മറ്റൊരു കൃതി.