പ്രശസ്ത മോഹിനിയാട്ടം കലാകാരിയും നൃത്താധ്യാപികയുമാണ് ഭാരതി ശിവജി (ജനനം : 1948, കുംഭകോണം, തമിഴ്നാട്).[1][2] മോഹിനിയാട്ടം അഭ്യസിപ്പിക്കുന്ന 'ദ സെന്റർ ഫോർ മോഹിനിയാട്ടത്തിന്റെ' സ്ഥാപകയാണ്.[3] മോഹിനിയാട്ടം നവീകരിക്കുവാനായി നടത്തിയ ശ്രമങ്ങൾക്ക് ഭാരതത്തിലെ ഏറ്റവും ഉയർന്ന നാലാമത്തെ സിവിലിയൻ ബഹുമതിയായ പത്മശ്രീ 2004-ൽ ലഭിച്ചു.[4]കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം, സാഹിത്യ കലാ പരിഷത് സമ്മാനം, കേരള സർക്കാരിന്റെ 2017-ലെ നിശാഗന്ധി പുരസ്കാരം എന്നിവ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.[5][6][7]ആർട്ട് ഓഫ് മോഹിനിയാട്ടം (1986), മോഹിനിയാട്ടം (2003) എന്നീ ഗ്രന്ഥങ്ങളുടെ സഹരചയിതാവാണ്.[8][9] മകൾ വിജയലക്ഷ്മിയും മോഹിനിയാട്ടം കലാകാരിയാണ്.
ന്യൂഡെൽഹിയിലെത്തിയ ഭാരതി ശിവജി മോഹിനിയാട്ടം പരിശീലിപ്പിക്കുന്നതിനുള്ള 'സെന്റർ ഫോർ മോഹിനിയാട്ടം' എന്ന സ്ഥാപനം ആരംഭിച്ചു. മകളും ശിഷ്യയുമായ വിജയലക്ഷ്മിക്കൊപ്പം മോഹിനിയാട്ടത്തിൽ നവീന ആശയങ്ങൾ നടപ്പിലാക്കി.[6][12][16][17][3][18]
1986-ൽ പുറത്തിറങ്ങിയ ആർട്ട് ഓഫ് മോഹിനിയാട്ടം എന്ന ഗ്രന്ഥത്തിന്റെ സഹരചയിതാവാണ് ഭാരതി ശിവജി. മോഹിനിയാട്ടത്തെ സംബന്ധിച്ചുള്ള അടിസ്ഥാന ഗ്രന്ഥങ്ങളിലൊന്നാണിത്.[8][6] മകൾ വിജയലക്ഷ്മിയോടൊപ്പം ഭാരതി ശിവജി രചിച്ച മോഹിനിയാട്ടം എന്ന ഗ്രന്ഥം പുറത്തിറങ്ങിയത് 2003-ലാണ്.[9][2] ഇന്ത്യയിലും വിദേശത്തുമായി ധാരാളം വേദികളിൽ ഭാരതി ശിവജി മോഹിനിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്.[19][20][21] രാജ്യത്തും വിദേശത്തുമായി നിരവധി ശിഷ്യരെ മോഹിനിയാട്ടം അഭ്യസിപ്പിച്ചിട്ടുമുണ്ട്.[22]. 2011 ജൂലൈ 9-ന് ലോസ് ഏഞ്ചലസിലെ റെയ്ലി തീയറ്ററിൽ പ്രദർശിപ്പിച്ച ബിയോണ്ട് ഗ്രേസ് എന്ന ഡോക്യുമെന്ററിയിൽ ഭാരതി ശിവജിയും വിജയലക്ഷ്മിയും മോഹിനിയാട്ടത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്.[23][24][23]
↑ 4.04.1"Padma Awards"(PDF). Ministry of Home Affairs, Government of India. 2015. Archived from the original(PDF) on 2014-11-15. Retrieved July 21, 2015.
Bharati Shivaji (2 September 2014). A tete a tete with Mohiniyattam exponent Bharati Shivaji. Interview with Supriya Rajan. Sree Sankara School of Dance, Kalady, Kerala.