ഭാര്യ അത്ര പോര | |
---|---|
സംവിധാനം | അക്കു അക്ബർ |
നിർമ്മാണം | ആന്റോ ജോസഫ് |
രചന | കെ. ഗിരീഷ് കുമാർ |
അഭിനേതാക്കൾ | ജയറാം ഗോപിക |
സംഗീതം | ശ്യാം ധർമ്മൻ |
ഛായാഗ്രഹണം | ജിബു ജേക്കബ് |
സ്റ്റുഡിയോ | എ.ജെ. ഫിലിം കമ്പനി |
റിലീസിങ് തീയതി | മേയ് 3, 2013 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അക്കു അക്ബറിന്റെ സംവിധാനത്തിൽ 2013 മേയ് 3ന് തിയേറ്ററുകളിൽ എത്തിയ ഒരു മലയാളചലച്ചിത്രമാണ് ഭാര്യ അത്ര പോര. ജയറാം, ഗോപിക എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചലച്ചിത്രം നിർമ്മിച്ചിരിക്കുന്നത് ആന്റോ ജോസഫാണ്. ഈ ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് ശ്യാം ധർമ്മനാണ്. 2008ൽ മികച്ച വിജയം നേടിയ വെറുതേ ഒരു ഭാര്യ എന്ന ചലച്ചിത്രത്തിന്റെ പ്രവർത്തകർ തന്നെയാണ് ഈ ചിത്രത്തിന്റെയും പുറകിൽ പ്രവർത്തിച്ചിരിക്കുന്നത്. എന്നാൽ ഈ ചലച്ചിത്രം വെറുതേ ഒരു ഭാര്യ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമല്ല.[1]
നാല്പത് വയസ്സ് കഴിഞ്ഞ, ജീവിതം കൂടുതൽ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന, സത്യനാഥൻ എന്ന സ്കൂൾ അധ്യാപകന്റെയും അദ്ദേഹത്തിന്റെ ഭാര്യയായ പ്രിയ എന്ന ബാങ്ക് ജീവനക്കാരിയുടെയും കഥയാണ് ഈ ചലച്ചിത്രം. അലസതയും, മദ്യവും കുടുംബങ്ങളിൽ സൃഷ്ടിക്കുന്ന അകൽച്ചയുടെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ആധുനിക മലയാളിയുടെ ജീവിതശൈലിയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ഗാനം | സംഗീതം | ഗാനരചന | ഗായകർ |
---|---|---|---|
ചിന്നും വെൺ താരത്തിൻ | ശ്യാം ധർമ്മൻ | പി. ഭാസ്കരൻ | കബീർ, കെ.ജെ. നിസ്സി |
പണ്ട് പണ്ട് | ശ്യാം ധർമ്മൻ | ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ | ശ്യാം ധർമ്മൻ |