ഭൂട്ടാൻ ഗ്ലോറി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | B. lidderdalii
|
Binomial name | |
Bhutanitis lidderdalii Atkinson, 1873
| |
Synonyms | |
Armandia lidderdali |
ഭൂട്ടാന്റെ ദേശീയ ശലഭമാണ് ഭൂട്ടാൻ ഗ്ലോറി. Bhutanitis lidderdalii എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന [1]കിളിവാലൻ ശലഭമാണിത്. [2]
ഭൂട്ടാൻ, ഇന്ത്യയുടെ വടക്ക്കിഴക്കൻ സംസ്ഥാനങ്ങളായ ആസ്സാം, സിക്കിം, മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, തെക്ക്കിഴക്കനേഷ്യയിലെ മ്യാൻമാർ, തായ്ലാന്റ്, വിയറ്റ്നാം, ചൈന എന്നിവിടങ്ങളിൽ ഇവ കാണപ്പെടുന്നു. വളരെ അപൂർവമായി കണ്ടുവരുന്ന ഒരു പൂമ്പാറ്റയാണിത്. 1873ൽ ബ്രിട്ടീഷ് ശലഭ ശാസ്ത്രജ്ഞനായ വില്യം സ്റ്റീഫൻ അറ്റ്കിൻസൺ ആണ് ഇതിനെ ആദ്യമായി രേഖപ്പെടുത്തിയത്.
കറുപ്പിൽ മനോഹരമായ വെള്ള വരകളും പിൻ ചിറകുകളിലെ ആകർഷകമായ ചുവന്ന ചിത്രപ്പണികളും ഉള്ള സുന്ദരൻ പൂമ്പാറ്റയാണ് ഇത്. ആൺ പൂമ്പാറ്റയും പെൺ പൂമ്പാറ്റയും കണ്ടാൽ ഒരു പോലെ ആയിരിക്കും . 90 മുതൽ 110 മില്ലിമീറ്ററാണ് ചിറകുവിടർത്തുമ്പോൾ ചിറകുകൾ തമ്മിലുള്ള അകലം[3]
{{cite book}}
: Cite has empty unknown parameter: |coauthors=
(help)